എമ്പുരാനിലെ പതിനേഴ് ഭാഗങ്ങള്‍ മാറ്റും; കലാപദൃശ്യങ്ങള്‍ ഒഴിവാക്കും, ദേശീയ ഏജന്‍സിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th March 2025, 3:23 pm
വിവാദമായതിന് പിന്നാലെ എമ്പുരാന്‍ സിനിമക്ക് മാറ്റം വരുന്നു. സിനിമയുടെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും. പ്രതിക്ഷേധങ്ങള്‍ ശക്തമായതോടെ നിര്‍മാതാക്കളാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടത്.


