കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രമുമായി ബന്ധപ്പെട്ട കേസില്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. അന്വേഷണം റദ്ധാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. മഞ്ഞുമ്മലിന്റെ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, ബാബു, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹരജിയാണ് കോടതിയത് തള്ളിയത്.
സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയ തുറ നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.