സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി
Kerala
സര്‍ക്കാരിന് തിരിച്ചടി; നവകേരള സര്‍വേ റദ്ദാക്കി ഹൈക്കോടതി
നിഷാന. വി.വി
Tuesday, 17th February 2026, 12:13 pm

എറണാകുളം: നവകേരള സിറ്റിസൺസ് റസ്പ്പോണ്‍സ് പ്രോഗ്രാം റദ്ദാക്കി ഹൈക്കോടതി. രാഷ്ട്രീയ ക്യാമ്പയിനുകളുടെ മറവില്‍ സര്‍വേ പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. സര്‍വേ സാമ്പത്തിക നിയമത്തിന്റെ വ്യതിചലനമെന്നും ഹൈക്കോടതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13നാണ് നവകേരള സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം എന്ന പേരില്‍ മുഖ്യമന്ത്രി നവകേരള സര്‍വേ പ്രഖ്യാപിച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ട് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നൽകിയ നല്‍കിയ പൊതുതാത്പര്യ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ബജറ്റിന് പുറത്തുള്ള ചെലവ് അംഗീകരിക്കാനാവില്ലെന്നും ഇതിന് ധനകാര്യ അംഗീകാരമില്ലെന്നും കോടതി നിരീക്ഷിച്ചു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയടക്കം ഹരജിയില്‍ കക്ഷി ചേര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ അടക്കം വിശദീകരണം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ നടപടി.

Content Highlight: Setback for the government; Highcourt cancels the Navakerala survey

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.