അഗ്യുറോ ബാഴ്‌സലോണയില്‍
Football
അഗ്യുറോ ബാഴ്‌സലോണയില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st May 2021, 10:16 pm

നൗകാമ്പ്: അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്യുറോ ബാഴ്‌സലോണയില്‍. മാഞ്ചസ്റ്റര്‍ സിറ്റി താരമായ അഗ്യുറോയുമായി കരാര്‍ ഒപ്പിട്ടെന്ന് ക്ലബ് അധികൃതര്‍ സ്ഥിരീകരിച്ചു.

2022-23 സീസണ്‍ വരെയാണ് അഗ്യൂറോയുമായുള്ള കരാര്‍. 100 ദശലക്ഷം യൂറോയ്ക്കാണ് താരത്തെ ബാഴ്‌സയിലെത്തിച്ചത്.

പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിയുമായി ഒരു ദശാബ്ദത്തോളം നീണ്ട കരിയറിനൊടുവില്‍ ഈ സീസണോടെയാണ് അഗ്യൂറോ വിടപറഞ്ഞത്.

പ്രീമിയര്‍ ലീഗ് കിരീടം സിറ്റിയ്‌ക്കൊപ്പം നേടിയെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ കലാശപ്പോരില്‍ വീഴുകയായിരുന്നു.