എഡിറ്റര്‍
എഡിറ്റര്‍
സറീന വില്യംസ് നവരത്തിലോവയുടെ റെക്കോര്‍ഡ് മറികടക്കും: പരിശീലകന്‍
എഡിറ്റര്‍
Sunday 9th June 2013 12:28pm

Serena-Williams

പാരീസ്: സെറീന വില്യംസിന് ഇനിയും റെക്കോര്‍ഡുകള്‍ മറികടക്കാനുണ്ടെന്ന് പരിശീലകന്‍ മോര്‍ട്ടോഗ്ലൂ. പതിനാറ് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ സെറീന നവരത്തിലോവയുടെ റെക്കര്‍ഡിനൊപ്പം എത്തുമെന്നും പരിശീലകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്നലെ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ മത്സരത്തില്‍ മരിയ ഷറപ്പോവയെ പരാജയപ്പെടുത്തി തന്റെ പതിനാറാം ഗ്രാന്‍സ്ലാം കിരീടം സെറീന സ്വന്തമാക്കിയിരുന്നു.

Ads By Google

18 തവണ ഗ്രാന്‍സ്ലാം കിരീടം നേടി റെക്കോര്‍ഡ് സ്വന്തമാക്കിയ താരമാണ് മാര്‍ട്ടീന നവരത്തിലോവ. നവരത്തിലോവയുടെ റെക്കോര്‍ഡ് ഉടന്‍ സെറീന തകര്‍ക്കുമെന്നാണ് മോര്‍ട്ടോഗ്ലൂ പറയുന്നത്.

സെറീന രണ്ട് തവണ കൂടി കിരീടം നേടണം. സെറീനയ്ക്ക് അതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോര്‍ട്ടോഗ്ലൂ പറഞ്ഞു. നേരത്തെ 15 തവണ സെറീനയും ഷറപ്പോവയും ഏറ്റുമുട്ടിയപ്പോള്‍ 13 തവണയും കിരീടം സെറീനയ്ക്കായിരുന്നു.

Advertisement