തിങ്കളാഴ്ച്ച നിശ്ചയം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ സെന്ന ഹെഗ്‌ഡെയുടെ ഏറ്റവും പുതിയ ചിത്രമായ അവിഹിതം ഒ.ടി.ടിയിലേക്ക്. അംബരീഷ് കളത്തറയും സെന്ന ഹെഗ്‌ഡെയും ചേര്‍ന്ന് തിരക്കഥയെഴുതിയ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഉണ്ണിരാജ ചെറുവത്തൂരും രഞ്ജിത്ത് കങ്കോലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം ജിയോ ഹോട്ട് സ്റ്റാറിലൂടെ നവംബര്‍ 14ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഡാര്‍ക്ക് ഹ്യൂമറില്‍ ഴോണറില്‍ വരുന്ന ഈ ചിത്രം പേരുപോലെ അവിഹിതത്തെ ചുറ്റിപറ്റി കിടക്കുന്ന ഒരു കഥയാണ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലൂടെ കാലിക പ്രസക്തമായ ഒരു വിഷയത്തെ ഹ്യൂമറിലൂടെ കൈകാര്യം ചെയ്ത സെന്ന ഹെഗ്ഡെ അവിഹിതത്തെയും വളരെ രസകരമായി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്.
സിനിമയില്‍ ഉണ്ണിരാജ, രഞ്ജിത്ത് കങ്കോല്‍ എന്നിവര്‍ക്ക് പുറമെ വൃന്ദ മേനോന്‍, ധനേഷ് കോലിയാത്ത്, അജിത് പുന്നാട്, ഉണ്ണികൃഷ്ണന്‍ പരപ്പ, അനീഷ് ചെമ്മരത്തി, ടി. ഗോപിനാഥന്‍,വിജിഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം തുടങ്ങിയവരും അഭിനയിക്കുന്നു.