എഡിറ്റര്‍
എഡിറ്റര്‍
വി.എസ് ടി.പിയുടെ വീട് സന്ദര്‍ശിച്ചത് വിജയത്തിന് കാരണമായിട്ടില്ല: ശെല്‍വരാജ്
എഡിറ്റര്‍
Saturday 27th October 2012 11:48am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപ തിരഞ്ഞെടുപ്പ് ദിവസം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ടി.പി.ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചത്‌ തന്റെ വിജയത്തിന് കാരണമായില്ലെന്ന് ആര്‍.ശെല്‍വരാജ് എം.എല്‍.എ.

Ads By Google

വി.എസ് ടി.പിയുടെ വീട് സന്ദര്‍ശിച്ചതുകൊണ്ട് എനിയ്ക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ വിധി നേരത്തെ ജനങ്ങള്‍ തീരുമാനിച്ചതാണ്. തിരഞ്ഞെടുപ്പ് ദിവസമുള്ള വി.എസിന്റെ സന്ദര്‍ശനം കൊണ്ട് ഒരു വോട്ട് പോലും കൂടുതല്‍ കിട്ടുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും ശെല്‍വരാജ് പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്റെ വീട്ടിലെത്തി ടി.പിയുടെ ഭാര്യ രമയെ കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശെല്‍വരാജ്.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വി.എസ് ടി.പിയുടെ വീട് സന്ദര്‍ശിച്ചത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ഇതിന്റെ പേരില്‍ കേന്ദ്ര, സംസ്ഥാന കമ്മിറ്റി വി.എസിനെ വിമര്‍ശിച്ചിക്കുകയും പരസ്യമായി മാപ്പ് പറയാന്‍ വി.എസ് തയ്യാറാവുകയും ചെയ്തിരുന്നു.

Advertisement