പ്രൊഫസര്‍ വിജയ്, ടോക്കിയോ തമന്ന; ഒപ്പം അജിത്ത്, നയന്‍താര, സമന്ത, വിക്രം, വൈറലായി മണിഹീസറ്റ് ഫാന്‍മേഡ് തെന്നിന്ത്യന്‍ ട്രെയിലര്‍
D Movies
പ്രൊഫസര്‍ വിജയ്, ടോക്കിയോ തമന്ന; ഒപ്പം അജിത്ത്, നയന്‍താര, സമന്ത, വിക്രം, വൈറലായി മണിഹീസറ്റ് ഫാന്‍മേഡ് തെന്നിന്ത്യന്‍ ട്രെയിലര്‍
ന്യൂസ് ഡെസ്‌ക്
Tuesday, 26th May 2020, 7:38 pm

ഇന്ത്യയില്‍ വന്‍ ഹിറ്റായ നെറ്റ്ഫ്‌ളിക്‌സ് സീരീസ് മണിഹീസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നു. മണിഹീസ്റ്റിന്റെ ഇന്ത്യന്‍ പതിപ്പു വന്നാല്‍ അതില്‍ സൗത്ത് ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്നാല്‍ എങ്ങനെയുണ്ടാവുമെന്ന ഒരു ആരാധകന്റെ ഭാവനാ സൃഷ്ടിയാണ് ഇപ്പോള്‍ വൈറലാവുന്നത്.

തെന്നിന്ത്യന്‍ താരങ്ങളായ വിജയ്, അജിത്ത്, വിക്രം, വിജയ് സേതുപതി, സമന്ത അക്കിനേനി, നയന്‍താര, തമന്ന, അരവിന്ദ് സ്വാമി, ചിമ്പു, ആര്യ തുടങ്ങിയവര്‍ മണിഹീസ്റ്റിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്.

സീരീസിലെ ടോക്കിയോയുടെ കഥാപാത്രത്തിനായി ആരാധകന്‍ തെരഞ്ഞെടുത്തത് തമന്ന ഭാട്ടിയയെ ആണ്. ബെര്‍ലിന്റെ റോളില്‍ എത്തുന്നത് അജിത്താണ്. വിക്രം മോസ്‌കോയായും ചിമ്പു ഡെന്‍വറായും എത്തുന്നു. നടന്‍ ആര്യയെ റിയോയുടെ റോളിലേക്കാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. നെയ്‌റോബിയായി സമന്ത അക്കിനേനിയും ഒസ്ലോയുടെ റോളില്‍ വിജയ് സേതുപതിയും എത്തുന്നു. നയന്‍താരയാണ് റാഖേലിനെ അവതരിപ്പിക്കുന്നത്. പ്രൊഫസറെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത് വിജയിനെയും.

അരുണ്‍ സുരേഷ് കുമാര്‍ എന്നയാളാണ് എ.എസ്.കെ സ്റ്റുഡിയേ എന്ന യുട്യൂബ് ചാനലില്‍ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്.  ഇതിനോടകം വൈറലായിരിക്കുകയാണ് ഈ വീഡിയോ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക