സുരക്ഷ ആശങ്കയുണ്ട്, ഇസ്രഈലിന് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത; വാട്‌സ് ആപ്പ് നീക്കം ചെയ്യണമെന്ന് ഇറാന്‍
World News
സുരക്ഷ ആശങ്കയുണ്ട്, ഇസ്രഈലിന് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത; വാട്‌സ് ആപ്പ് നീക്കം ചെയ്യണമെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th June 2025, 1:09 pm

ടെഹ്‌റാന്‍: പൗരന്മാരോട് മൊബൈലില്‍ നിന്നും വാട്‌സ് ആപ്പ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ഇറാന്‍. ലൊക്കേഷനും ഉപഭോക്തൃ വിവരങ്ങളുമടക്കം ഇസ്രഈല്‍ സൈന്യത്തിന് കൈമാറാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് വാട്‌സ് ആപ്പ് നീക്കം ചെയ്യാനുള്ള നിര്‍ദേശം.

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് ഇസ്രഈല്‍ സൈന്യത്തിന് പങ്കിടുന്നുണ്ടെന്ന് ഇറാനിയന്‍ സ്റ്റേറ്റ് ടി.വി മുന്നറിയിപ്പ് നല്‍കിയെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഇറാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന ആപ്പുകളില്‍ ഒന്നായ വാട്‌സ്ആപ്പ് ഒഴിവാക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം നീക്കം ചെയ്യണമെന്ന് പറയുമ്പോഴും ശക്തമായ തെളിവുകളൊന്നും സ്‌റ്റേറ്റ് ടിവ് പുറത്ത് വിട്ടിട്ടില്ല. രാജ്യത്തിന്റെ സ്വകാര്യതക്കും ദേശീയ സുരക്ഷയ്ക്കും ആശങ്കകളുണ്ടെന്നാണ് വിവരം.

അതേസമയം വാട്‌സ്ആപ്പിനെ കുറിച്ചുയരുന്ന വാര്‍ത്തകള്‍ തെറ്റായ റിപ്പോര്‍ട്ടുകളാണെന്നാണ് മെറ്റയുടെ പ്രതികരണം. വാട്‌സ്ആപ്പ് പൂര്‍ണമായും ബ്ലോക്ക് ചെയ്യാനായി തെറ്റായ പ്രസ്താവനകളിറക്കുകയാണെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ആളുകള്‍ക്ക് ഏറ്റവും ആവശ്യമുള്ള വാസ്ആപ്പിന്റെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാനാണ് നിലവിലെ നീക്കമെന്ന് ആശങ്കയുണ്ടെന്നും വാട്‌സ്ആപ്പ് കമ്പനി പറഞ്ഞു. വാടച്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി രണ്ട് പേര്‍ക്ക് മാത്രമേ വിവരങ്ങള്‍ സ്വീകരിക്കാനോ അറിയാനോ കഴിയൂവെന്നും സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വാട്‌സ്ആപ്പ് പറയുന്നു.

ലൊക്കേഷനോ, ലോഗുകളോ, സന്ദേശങ്ങളോ ട്രാക്ക് ചെയ്യുന്നില്ലെന്നും ഒരു സര്‍ക്കാരിനും ബള്‍ക്കായിട്ടുള്ള വിവരങ്ങള്‍ നല്‍കുന്നില്ലെന്നുമാണ് വാട്‌സ് ആപ്പിന്റെ വിശദീകരണം.

Content Highlight: Security concerns, Israel may leak information; Iran wants WhatsApp removed