മുംബൈ: “ബാഹുബലി” നായകൻ പ്രഭാസ് പ്രധാന വേഷത്തിലെത്തുന്ന “സഹോ”യുടെ “മിനി” ടീസർ പുറത്തിറങ്ങി. പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ക്ലിപ്പിൽ മോട്ടോർബൈക്കും ചെയ്സും പോലീസ് കാറുകളും എല്ലാം ഒരു കിടിലൻ ആക്ഷൻ ചിത്രത്തിന്റെ “വൈബാണ്” ആരാധകർക്ക് നൽകുന്നത്. ചിത്രത്തിൽ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന, ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് ടീസർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി ഷെയർ ചെയ്തത്.

Also Read ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ ജയസൂര്യയ്ക്ക് രണ്ട് വര്‍ഷം വിലക്ക്

അന്താരാഷ്ട്ര നിലയിൽ പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രാഫർ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിന് വേണ്ടി സ്റ്റണ്ട് സീനുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്. തെലുങ്ക് സംവിധായകനായ സുജീത് ആണ് ചിത്രം അഭ്രപാളിയിൽ എത്തിക്കുക. നിർമ്മാണം ടി സീരീസും, യു.വി. ക്രിയേഷൻസും ഒരുമിച്ചാണ് നിർവഹിക്കുന്നത്. ജാക്കി ഷ്‌റോഫ്, മന്ദിര ബേദി, നീൽ നൈറ്റിന് മുകേഷ്, ചങ്കി പാണ്ഡെ, അരുൺ വിജയ് മുരളി ശർമ്മ എന്നിവരടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഓഗസ്റ്റ് 15നു ചിത്രം തീയറ്ററുകളിലെത്തും.