എഡിറ്റര്‍
എഡിറ്റര്‍
ഫെയ്‌സ്ബുക്ക് അംഗങ്ങളുടെ എണ്ണം; ഇന്ത്യ രണ്ടാമത്
എഡിറ്റര്‍
Friday 19th October 2012 12:19pm

ഫെയ്‌സ്ബുക്കില്‍ എറ്റവും കൂടുതല്‍ അംഗങ്ങളുള്ള രണ്ടാമത്തെ രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് സ്വന്തം. ആറുകോടി അമ്പത് ലക്ഷം ഉപയോക്തക്കളാണ് ഇന്ത്യയില്‍ ഫെയ്‌സ് ബുക്കിനുള്ളത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 800 മടങ്ങ് വര്‍ധനവാണ് ഇന്ത്യയില്‍ ഫെയ്‌സ് ബുക്ക് ഇന്ത്യയുടെ ഉപയോക്തക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ ക്രിതീക റെഡ്ഡിയാണ് ഈകാര്യം മാധ്യമങ്ങളോട് അറിയിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഫെയ്‌സ് ബുക്ക് അന്താരാഷ്ട്രതലത്തില്‍ 100 കോടി അംഗങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. ഇന്ത്യയില്‍ നിലവിലുള്ള 12 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ വലിയോരു വിഭാഗം ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും ക്രിതീക റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

ഇതോടൊപ്പം 10 പ്രദേശിക ഭാഷകളിലേക്ക് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഫെയ്‌സ്ബുക്ക് ഇന്ത്യക്ക് പദ്ധതിയുണ്ട്. അടുത്തിടെ പുതിയ മൊബൈല്‍ ഫെയ്‌സ്ബുക്ക് ഉപയോക്തക്കള്‍ക്ക് 50 രൂപ ടോക്ക് ടൈം നല്‍കുന്ന ഓഫറും ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചിരുന്നു.

Advertisement