ഡൂള്‍ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം
Kerala
ഡൂള്‍ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th November 2020, 12:53 pm

കോഴിക്കോട്: ‘മുസ്‌ലീം ലീഗിന് വോട്ട് ചെയ്യാത്തവരുടെ മയ്യത്ത് നിസ്‌കരിക്കരുത്, മഹല്ല് കമ്മറ്റികള്‍ക്ക് കത്തെഴുതും: കെ.പി.എ മജീദ്’ എന്ന തലക്കെട്ടില്‍ ഡൂള്‍ന്യൂസിന്റേതായി പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ട് വ്യാജം.

‘മുസ്ലീം ലീഗിന് വോട്ടുചെയ്യാത്തവരുടെ മയ്യിത്ത് നിസ്‌കരിക്കരുത് മഹല്ല്കമ്മിറ്റികള്‍ക്ക് കത്തെഴുതും: കെ.പി.എ മജീദ്’ , എന്നാണ് വ്യാജമായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത. അത്തരത്തിലൊരു വാര്‍ത്ത ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിന്റെ ലോഗോ ഉപയോഗിച്ച്, ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ന വ്യാജേനയാണ് ഈ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. ഡൂള്‍ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൂള്‍ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ