ജനീവ : പ്രപഞ്ചോത്പത്തിക്ക് കാരണമായി കരുതപ്പെടുന്ന “ദൈവകണ” ത്തെ കുറിച്ചുള്ള പ്രഖ്യാപനം ജനീവയില്‍ ആരംഭിച്ചു.
ദൈവകണം എന്നു വിശേഷിപ്പിക്കുന്ന ഹിഗ്‌സ് ബോസോണ്‍ കണികയുടെ സാന്നിദ്ധ്യം തെളിയിക്കുന്നതിനായി ദീര്‍ഘനാളായി പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന സേണിലെ ശാസ്ത്രജ്ഞരാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്.
പ്രപഞ്ചോത്പത്തി കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെട്ടേക്കും എന്നതിനാല്‍ ഏറെ ആകാംക്ഷയോടെയാണ് ലോകം പ്രഖ്യാപനം ശ്രവിക്കുന്നത്. പ്രപഞ്ചോത്പത്തിയെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
പ്രപഞ്ചത്തിലെ പദാര്‍ത്ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന സൂക്ഷമകണങ്ങളെന്ന് കരുതുന്നവയാണ് ഹിഗിന്‍ ബോസോണ്‍ അഥവാ ദൈവകണം. ഈ സൂക്ഷ്മ കണങ്ങളാണ് പ്രപഞ്ചോത്പത്തിക്ക് കാരണമെന്നു കരുതുന്നതിനാലാണ് ഇവയെ ദൈവകണം എന്നു വിശേഷിപ്പിക്കുന്നത്.
1964 ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കണികയെ കുറിച്ചുള്ള പഠനം ആദ്യമായി നടക്കുന്നത്. ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് കണികക്ക് ഹിഗിന്‍ ബോസോണ്‍ എന്ന് പേരിട്ടിരിക്കുന്നത്.
ജനീവയ്ക്ക് സമീപം സ്വിറ്റ്‌സര്‍ലന്റിന്റേയും ജര്‍മ്മനിയുടേയും അതിര്‍ത്തിയിലുള്ള “സേണ്‍” പരീക്ഷണശാലയിലാണ് ലോകത്തിലെ ഏറ്റവും വലുതും ചിലവേറിയതുമായ കണികാ പരീക്ഷണ സംവിധാനമായ ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡറില്‍ പരീക്ഷണം നടക്കുന്നത്.
ഭൂമിക്കടിയിലെ പരീക്ഷണശാലയില്‍ സൂക്ഷമകണികകളായ പ്രോട്ടോണുകളെ വിപരീത ദിശകളില്‍ അതിവേഗത്തില്‍ ചലിപ്പിച്ച് പ്രപഞ്ചോത്പത്തിയുടെ ആദ്യ നിമിഷങ്ങളെ പുന:സൃഷ്ടിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യുന്നത്.
