എഡിറ്റര്‍
എഡിറ്റര്‍
ഇഞ്ചിഞ്ചായി കൊല്ലാനോ ചൈനീസ് മുട്ട?
എഡിറ്റര്‍
Friday 14th October 2016 1:15pm

ചൈനീസ് മുട്ട എന്ന വാര്‍ത്ത വളരെ പഴയതാണ്. പക്ഷേ ഇന്റര്‍നെറ്റില്‍ ഇത് ഇടക്കൊക്കെ പൊങ്ങിയും താഴ്ന്നും ഇരിക്കും. കേരളത്തിലെ ഏതോ വാര്‍ത്താന്വേഷകന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അയാള്‍ക്കു കിട്ടിയ പുതിയ അറിവാണിത്. പ്രകൃതി കൃഷിയും, വാക്‌സിന്‍ വിരുദ്ധതയും ഒക്കെ ഫാഷനായി കൊണ്ടാടുന്ന കാലമാണല്ലോ. വായനക്കാര്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നവര്‍ക്ക് അറിയാം.


egg

quote-mark

 ഗൂഢാലോചനാ സിദ്ധാന്തം ഇത് ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ പ്രോഗ്രാം ആണെന്നാണ്. വലിയ നഷ്ടം സഹിച്ചായാലും അവര്‍ ഇവിടെ മുട്ടയിറക്കുന്നത് നമ്മളെയെല്ലാം കൊല്ലാനാണ്. ഇഞ്ചിഞ്ചായി കൊല്ലാന്‍. ഡിമെന്‍ഷ്യ വന്ന് ഇന്ത്യയെന്റെ രാജ്യം എന്ന് പാട്ട് പാടാന്‍  പോലും അറിയാത്തവരാക്കി ഇന്ത്യക്കാരെ മാറ്റാന്‍. പിന്നെ യുദ്ധമൊന്നും ഇല്ലാതെ ചൈനക്കാര്‍ക്ക് നമ്മളെ കീഴ്‌പെടുത്താമല്ലൊ.


 

വൈകിയാണെങ്കിലും ചൈനീസ് മുട്ട സംബന്ധിച്ച വാര്‍ത്ത നമ്മുടെ നാട്ടിലും എത്തി. മലയാളത്തിലെ ഉത്തരവാദിത്തമുള്ള പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും തിരിഞ്ഞ് നോക്കാതെ ഈ വാര്‍ത്ത വെച്ച് കാച്ചുകയാണ്. പണ്ട് കുന്നംകുളത്തങ്ങാടിയെപറ്റി പൊലിപ്പിച്ച ഒരു കഥ പറയാറുണ്ട്. അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഇറങ്ങും എന്ന്.

ശിവകാശിയില്‍ കള്ളനോട്ടടിച്ചപ്പോള്‍ അക്കമറിയാത്ത തൊഴിലാളി 25 രൂപയുടെ നോട്ടടിച്ചത്രെ. അടിച്ച് കഴിഞ്ഞാണ് അബദ്ധം മനസിലാവുന്നത്. നോട്ട് ചെലവാക്കാന്‍ അവര്‍ കുന്നംകുളത്തങ്ങാടിയിലെ ഒരു പെട്ടിക്കടയില്‍ ചില്ലറ ചോദിച്ചപ്പോള്‍ 12 ന്റെയും 13 ന്റെയും നോട്ടുകള്‍ കടക്കാരന്‍ കൊടുത്തെന്നാണ് കഥ. അതുപോലെയാണ് ചൈനയെപറ്റിയുള്ള കഥകള്‍ – അവിടെ എന്തിനും ഡൂപ്ലിക്കേറ്റ് ഉണ്ട് എന്ന്. അതും കൂടാതെ എന്തും അവര്‍ ചില്ലറപ്പൈസക്ക് ഉണ്ടാക്കി വിറ്റ് കളയും. പ്ലാസ്റ്റിക്ക് അരി മുതല്‍ സൂത്ര ഇറച്ചിവരെ.

ചൈനീസ് മുട്ട എന്ന വാര്‍ത്ത വളരെ പഴയതാണ്. പക്ഷേ ഇന്റര്‍നെറ്റില്‍ ഇത് ഇടക്കൊക്കെ പൊങ്ങിയും താഴ്ന്നും ഇരിക്കും. കേരളത്തിലെ ഏതോ വാര്‍ത്താന്വേഷകന്‍ ഗൂഗിളില്‍ തപ്പിയപ്പോള്‍ അയാള്‍ക്കു കിട്ടിയ പുതിയ അറിവാണിത്. പ്രകൃതി കൃഷിയും, വാക്‌സിന്‍ വിരുദ്ധതയും ഒക്കെ ഫാഷനായി കൊണ്ടാടുന്ന കാലമാണല്ലോ. വായനക്കാര്‍ തൊണ്ട തൊടാതെ വിഴുങ്ങിക്കോളും എന്നവര്‍ക്ക് അറിയാം.


രണ്ടാമതുണ്ടാകേണ്ട സംശയം. നിലവില്‍ എന്തും വളരെ വിലകുറച്ച് ഉണ്ടാക്കാന്‍ കഴിവുള്ളവരാണ് ചൈനക്കാര്‍ എന്നാണല്ലോ നമ്മുടെ ‘പ്രധാന പരാതി’. അവര്‍ക്ക് ഒറിജിനല്‍ കോഴിയെക്കൊണ്ട് മുട്ടയിടീപ്പിക്കാനും ചെറിയ ചെലവേ വരൂ. ഇപ്പോള്‍ അവിറ്റത്തെ മാര്‍ക്കറ്റില്‍ 50 ഇന്ത്യന്‍ പൈസയുടെ മൂല്യത്തില്‍ ഒരു കോഴിമുട്ട കിട്ടും. അതായത് മൊത്തത്തില്‍ വാങ്ങുന്നെങ്കില്‍ 40 പൈസക്ക് നമുക്ക് തരും.


2

ചൈനയിലെ കൃത്രിമ മുട്ടക്കഥ തുടങ്ങുന്നത്

കണ്‍സ്യൂമറിസ്റ്റ് എന്ന സൈറ്റില്‍ 2007ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലാണ് ചൈനീസ് മുട്ടക്കഥകളുടെ ആരംഭം. അന്നു മുതല്‍, നിരവധി ബ്ലോഗുകളിലും ഇമെയില്‍ പങ്കുവെക്കലുകളിലും  മറ്റുമായി ഇതങ്ങിനെ കറങ്ങി നടക്കുകയായിരുന്നു. മാര്‍ക്കറ്റിലെ കോഴിമുട്ടയുടെ  പകുതി വിലയ്ക്ക് കണ്ടാലും തിന്നാലും തിരിച്ചറിയാനാകാത്ത കോഴിമുട്ടകള്‍ ചൈനയില്‍ ഉത്പാദിപ്പിക്കുന്നു എന്നാണ് രത്‌നച്ചുരുക്കം. ജെലാറ്റിന്‍ , ബെന്‍സോയിക്ക് ആസിഡ്, ആലം, കൊയാഗുലന്റുകള്‍, പിന്നെ ഒരു  അത്ഭുത ദ്രാവകം, തുടങ്ങി നിരവധി രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് ഈ കൃത്രിമ കോഴിമുട്ട ഉണ്ടാക്കുന്നതത്രെ. 2004 ഡിസംബര്‍ 28 ന് സിന്‍ഹുഅ ന്യൂസ് ഏജന്‍സി (Xinhua News Agency) പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ വ്യക്തതയില്ലാത്ത പരിഭാഷയില്‍ നിന്നാണ് ഇത്തരം ഒരു കഥ പുറത്ത് വരുന്നത്.

ടിയാന്‍ എന്ന സ്ത്രീക്ക്  ഒരു തെരുവുകച്ചവടക്കാരന്‍ ”മനുഷ്യ നിര്‍മ്മിതമായ” കോഴിമുട്ട വില്‍ക്കുന്നതായാണ് കേട്ടുകേള്‍വി. പരിശോധിച്ചപ്പോള്‍ അത് കാല്‍ഷ്യം കാര്‍ബണേറ്റ്, സ്റ്റാര്‍ച്ച്, റെസിന്‍, ജെലാറ്റിന്‍, എന്നിവയോടൊപ്പം മറ്റു ചില രാസവ്‌സ്തുക്കളും ചേര്‍ത്താണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് മനസിലായി. അലക്‌സാണ്ടര്‍ സിയാന്‍ ലീ, B. H. Sci.; Dip. Prof. Counsel.; MAIPC; MACA, Queers Network Research, Hong Kong എന്നയാളുടെ അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേട്ടുകേള്‍വികളുടെ അനുമാനത്തില്‍ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയെക്കുറിച്ചാണ് അദ്ദേഹം അഭിപ്രായം പറയുന്നത്.

ഒരു സ്ത്രീ ബീജിങ്ങില്‍ മുട്ട വാങ്ങിയ കഥ കൂടാതെ പത്രങ്ങളില്‍ വന്ന മുട്ട നിര്‍മ്മാണ ക്ലാസിന്റെ പരസ്യത്തേക്കുറിച്ചും, മുട്ട നിര്‍മ്മാണ ക്ലാസുകാര്‍ ഉപയോഗിക്കുന്നതായി അവകാശപ്പെടുന്ന കെമിക്കലുകളെക്കുറിച്ചുമാണ് ഇതില്‍ പറയുന്നത്. എന്തെങ്കിലും പഠനങ്ങളോ അന്വേഷണമോ നടത്താതെ ഇട്ട കുറേ അഭിപ്രായങ്ങള്‍ മാത്രം. ഇത്തരം കെമിക്കലുകള്‍ ഉപയോഗിച്ച് ഇവ നിര്‍മ്മിക്കാന്‍ ആകുമായിരിക്കാം.

1

അവ ഉള്ളില്‍ പോയാല്‍ മേല്‍ പറഞ്ഞ അസുഖങ്ങളും ഉണ്ടാകാം. പക്ഷെ അങ്ങിനെ ഒരു മുട്ട കേട്ടുകേള്‍വി മാത്രമാണ്. ആരും ഒരു കെമിക്കല്‍ ലാബിലും പരീക്ഷിച്ചിട്ടില്ല, പരിശോധിച്ചിട്ടില്ല. ഈ സ്ത്രീയും മുട്ടക്കഥയും ചൈനയിലെ പല സ്ഥലങ്ങളില്‍ നടന്നതായാണ് പല സൈറ്റുകളില്‍ കാണുക പത്രക്കാരുടെ അന്വേഷണ കഥയും. അതില്‍ ചോദിച്ച പ്രഫസര്‍മാര്‍ മാറും എന്നു മാത്രം ടൈമില്‍ 2012ല്‍ വന്ന റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

Bad Eggs: Another Fake-Food Scandal Rocks China

വളരെ ശാസ്ത്രീയമായി വ്യാജമുട്ട എങ്ങിനെ തിരിച്ചറിയാം എന്നൊക്കെ ഈ പ്രഫസര്‍ പരഞ്ഞുകൊടുക്കുന്നുണ്ട്.. മണപ്പിച്ചാല്‍ മതി, കൊട്ടി നോക്കിയാലും മനസിലാകും വ്യാജനോ ഒറിജിനലോ എന്ന്. പൊട്ടിച്ചാല്‍, മഞ്ഞയും വെള്ളയും വേഗം കലരുകയും ചെയ്യും. ആരോ പടച്ച് വിട്ട ഒരു കൗതുക കഥ എത്തി നില്‍ക്കുന്ന അവസ്ഥ നോക്കു, ശരിക്കുള്ള കോഴിമുട്ടയും വ്യാജമുട്ടയും എന്ന് പറഞ്ഞ് ഒരു  ഫോട്ടോയും അതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

ഒരാള്‍ മുട്ടകള്‍ വില്‍ക്കുന്നത് കണ്ട ഒരു വീട്ടമ്മ രണ്ടര കിലോ മുട്ടകള്‍ വാങ്ങിയ കഥ ഇതിലുമുണ്ട്. ഈ വാര്‍ത്തയായിരുന്നു കണ്‍സ്യൂമറിസ്റ്റ്.കോം കൊടുത്ത വാര്‍ത്തയുടെ അടിസ്ഥാനം. ഇന്റെര്‍നെറ്റ് ജേര്‍ണല്‍ ഓഫ് ടോക്‌സിക്കോളജി ( internet Journal of Toxicology) ഈ വാര്‍ത്തയുടെ പിന്നാലെ ഇത്തരം മുട്ടകളുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച്  ഒരു വാര്‍ത്ത നല്‍കിയിരുന്നു എന്ന രീതിയിലാണത്.

അടുത്ത പേജില്‍ തുടരുന്നു

Advertisement