മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Heavy Rain
മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 4:47 pm

കോഴിക്കോട്: മൂന്ന് ജില്ലയിലെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, തൃശ്ശൂര്‍ , എറണാകുളം ജില്ലകളിലാണ് അവധി.
കോഴിക്കോട് ജില്ലയില്‍ ഓഗസ്റ്റ് 14-ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധിയെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോടും മലപ്പുറത്തും നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളത്ത് യെലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.
ആഗസ്റ്റ് 15 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.