ന്യൂദൽഹി: ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് മോദി സർക്കാർ തന്റെ ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ പദവി റദ്ദാക്കിയെന്ന് ആരോപിച്ച് സ്കോളർ നിതാഷ കൗൾ.
ന്യൂദൽഹി: ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് മോദി സർക്കാർ തന്റെ ഓവർസീസ് സിറ്റിസൺഷിപ് ഓഫ് ഇന്ത്യ പദവി റദ്ദാക്കിയെന്ന് ആരോപിച്ച് സ്കോളർ നിതാഷ കൗൾ.
മോദി സർക്കാരിനെ വിമർശിക്കുന്ന ഇന്ത്യൻ വംശജയായ ഇവർ ലണ്ടൻ ആസ്ഥാനമായുള്ള അക്കാദമിക് വിദഗ്ദ്ധ കൂടിയാണ്.
ഇന്ത്യൻ വംശജനായ ഒരു വിദേശ പൗരന് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും അധികാരം നൽകുന്ന ഒരു ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ഒ.സി.ഐ പദവി.
മെയ് 18 ഞായറാഴ്ച എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ നിതാഷ കൗൾ സർക്കാർ തന്റെ ഒ.സി.ഐ പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാർ അറിയിപ്പിന്റെ ഒരു ഫോട്ടോ പങ്കിട്ടിരുന്നു. നിതാഷ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്ന് ആരോപിച്ചാണ് കേന്ദ്രം അവരുടെ ഒ.സി.ഐ പദവി റദ്ദാക്കുന്നതെന്ന് അറിയിപ്പിൽ പറയുന്നുണ്ട്.
‘വിവിധ അന്താരാഷ്ട്ര വേദികളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിങ്ങൾ എഴുതിയ നിരവധി ശത്രുതാപരമായ രചനകൾ, പ്രസംഗങ്ങൾ, ജേർണലിസ്റ്റിക് എന്നിവയിലൂടെ നിങ്ങൾ ഇന്ത്യയെ പതിവായി ലക്ഷ്യം വയ്ക്കുന്നു’ അറിയിപ്പിൽ പറയുന്നു.

സർക്കാരിന്റെ നടപടിയെ നിതാഷ കടുത്ത ഭാഷയിൽ വിമർശിച്ചു. ‘ജനാധിപത്യത്തിന്റെ മാതാവ് എന്റെ അമ്മയെ കാണാൻ എനിക്ക് അവസരം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ഗവൺമെന്റിന്റെ വിദേശ പി.ആർ പ്രതിനിധികൾ പറയുമോ? ഇന്ത്യയിലെ പൗരന്മാരെ അറസ്റ്റ് ചെയ്യുകയോ തടവിലാക്കുകയോ ചെയ്യുന്നതും വിദേശ ഇന്ത്യക്കാർക്ക് കുടുംബത്തിലേക്കുള്ള പ്രവേശനം തടയുന്നതുമായ ഈ നടപടികളെ എങ്ങനെ നിങ്ങൾ ന്യായീകരിക്കും? സദുദ്ദേശത്തോടെയുള്ള വിയോജിപ്പുകളെ ബഹുമാനിക്കാനാവാത്ത അത്രയും ഇൻസെക്ക്യൂർഡ് ആണ് ഇന്ത്യൻ സർക്കാർ,’ നിതാഷ പറഞ്ഞു.
ഹരിയാന പൊലീസ് അശോക സർവകലാശാലയിലെ പ്രൊഫസർ അലി ഖാൻ മഹ്മൂദാബാദിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുകയും ചെയ്തതിന് കുറ്റം ചുമത്തുകയും ചെയ്ത അതേ ദിവസം തന്നെയാണ് നിതാഷയുടെ പോസ്റ്റ് വന്നത്.
കഴിഞ്ഞ വർഷം, കർണാടക സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പ, ‘ഇന്ത്യയിലെ ഭരണഘടനയും ഐക്യവും’ എന്ന പേരിൽ ബെംഗളൂരുവിൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ നിതാഷ കൗളിനെ ക്ഷണിച്ചിരുന്നു. എന്നാൽ ബംഗളുരുവിൽ എത്തിയ നിതാഷയെ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാതെ കേന്ദ്ര സർക്കാർ ഇന്ത്യയിൽ നിന്നും പറഞ്ഞുവിടുകയായിരുന്നു.
Content Highlight: Scholar Nitasha Kaul Says Modi Govt Revoked Her OCI Status Citing ‘Anti-India Activities’