പതിനാല് വയസില്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലൂടെ പ്രചരിപ്പിച്ചു; നടപടിയെടുക്കാതെ പൊലീസ്; ദുരനുഭവം പങ്കുവെച്ച് അഭിനേത്രി
Social Media
പതിനാല് വയസില്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലൂടെ പ്രചരിപ്പിച്ചു; നടപടിയെടുക്കാതെ പൊലീസ്; ദുരനുഭവം പങ്കുവെച്ച് അഭിനേത്രി
ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 10:56 pm

കൊച്ചി: പതിനാല് വയസില്‍ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങള്‍ പോണ്‍ സൈറ്റിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ഡി.ജി.പിക്ക് അടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് തുറന്നുപറഞ്ഞ് അഭിനേത്രിയും നിയമ വിദ്യാര്‍ത്ഥിനിയുമായ സോന എം എബ്രഹാം.

ഡബ്ല്യു.സി.സിയുടെ റഫ്യൂസ് ദ അബ്യൂസ് ക്യാംപയിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു സോനയുടെ പ്രതികരണവുമായി രംഗത്ത് എത്തിയത്. ഫോര്‍ സെയില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴായിരുന്നു ദുരനുഭവം നേരിട്ടതെന്നും സോന എം എബ്രഹം പറഞ്ഞു.

മുകേഷ്, കാതല്‍ സന്ധ്യ തുടങ്ങിയവരഭിനയിച്ച ചിത്രമായിരുന്നു ഇത്. സതീഷ് അനന്തപുരിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ആന്റോ കടവേലിലാണ് ചിത്രം നിര്‍മ്മിച്ചത്.

ചിത്രത്തില്‍ ഇളയ സഹോദരി ബലാത്സംഗം ചെയ്യപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്ന കഥാപാത്രമാണ് കാതല്‍ സന്ധ്യയുടേത്. അനുജത്തിയായി വേഷമിട്ടത് താനായിരുന്നു. താന്‍ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സംവിധായകന്റെ കലൂരിലെ ഓഫീസില്‍ വെച്ചാണ് ചിത്രീകരിച്ചത്.

എന്നാല്‍ പിന്നീട് ഈ ദൃശ്യങ്ങള്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും തീര്‍ത്തും മോശം കുറിപ്പുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. താനും കുടുംബവും വര്‍ഷങ്ങളായി ഇതില്‍ സമൂഹത്തിന്റെ അധിക്ഷേപം നേരിടുകയാണെന്നും ഇനിയും മോചിതരായിട്ടില്ലെന്നും സോന ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഇരുവര്‍ക്കും ചിത്രത്തിന്റെ എഡിറ്റര്‍ക്കും മാത്രം ആക്സസ് ഉണ്ടായിരുന്ന ദൃശ്യങ്ങള്‍ എങ്ങനെ പോണ്‍ സൈറ്റുകളിലടക്കം പ്രചരിച്ചുവെന്നതിന് പൊലീസിന് ഇത്ര വര്‍ഷമായിട്ടും ഉത്തരമില്ലെന്നും സോന പറഞ്ഞു.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍,ആധ്യാപകര്‍ എന്നിവരൊക്കെ തന്നെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ ഈ സംഭവത്തോടെ അവര്‍ക്ക് പേടിയാണെന്നും സോന പറയുന്നു.

ആറേഴ് വര്‍ഷായി അധിക്ഷേപം നേരിടുകയാണ്. അത് എന്നെ എത്രമാത്രം ദുര്‍ബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. അതിന്റെ ഡിപ്രഷനില്‍ നിന്ന് പൂര്‍ണമായും മോചിതയായിട്ടില്ല. എന്നാലും നിങ്ങളെ സാദാചാര വാദികളെ തങ്ങള്‍ക്ക് പേടിയില്ല. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നെന്നും സോന പറയുന്നു.

നേരത്തെ നടിമാരായ മഞ്ജു വാര്യര്‍, നിമിഷ സജയന്‍, സാനിയ ഇയ്യപ്പന്‍, അന്ന ബെന്‍, ടെലിവിഷന്‍ അവതാരകയായ രഞ്ജിനി ഹരിദാസ് തുടങ്ങിയവര്‍ റെഫ്യൂസ് ദ അബ്യൂസ് ക്യാംമ്പയിനിന്റെ ഭാഗമായിരുന്നു.

സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ട് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത വിജയ് പി നായര്‍ എന്നയാള്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയ സംഭവത്തോടെ സ്ത്രീകള്‍ക്കുനേരെയുള്ള സൈബര്‍ ആക്രമണം വീണ്ടും ചര്‍ച്ചയായി മാറിയ സാഹചര്യത്തിലാണ് ഡബ്ല്യു.സി.സി ക്യാംമ്പയിന്‍ ആരംഭിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Scenes filmed for the film at the age of fourteen were circulated through the Porn site; Police without action; Actress sharing a bad experience