2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്‍ കെ. ഗഫൂര്‍. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്‍ക്കുന്ന അഭിനേതാവും നസ്ലെന്‍ തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളാകാനും നസ്ലെന് സാധിച്ചിരുന്നു.

പ്രേമലു 2വിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരുന്നുവെങ്കിലും ചിത്രം നടക്കാതെ പോകുകയായിരുന്നു. നസ് ലെന് കഥ ഇഷ്ടപ്പെടാത്തതിനാലാണ് ചിത്രം നടക്കാതെ പോയതെന്നും താരം പ്രതിഫലം കൂട്ടിച്ചോദിച്ചതാണെന്നും അടക്കം റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബെത്‌ലഹേം കുടുംബ യൂണിറ്റുമായി ബന്ധപ്പെട്ട പരിപാടികളിലും അഭിമുഖങ്ങളിലും താരത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ വാക്കുകളും ചര്‍ച്ചയായിരുന്നു. ഇതോടെ നസ് ലെനെ പ്രതികൂലിച്ചും അനുകൂലിച്ചും പലരും രംഗത്തെത്തുകയും ചെയ്തിരുന്നു.

Photo: Sony Music South

വമ്പന്‍ ചിത്രങ്ങള്‍ ലൈനപ്പിലുള്ള താരം പ്രധാന്യമില്ലാത്ത സ്‌ക്രിപ്റ്റില്‍ തന്റെ താരമൂല്യം പണയപ്പെടുത്തി അഭിനയിക്കേണ്ടതില്ലെന്നായിരുന്നു അനുകൂലിക്കുന്നവരുടെ പക്ഷം. ഇപ്പോഴിതാ നസ് ലെന്റെ വരാനിരിക്കുന്ന ചിത്രമായ സീനിലെ ക്യാരക്ടര്‍ ടീസര്‍ പുറത്തുവന്ന

തോടെ പ്രേമലു 2വില്‍ നിന്നും പിന്മാറിയ തീരുമാനം ശരിയായെന്ന് ഉറപ്പിക്കുകയാണ് പലരും. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് സൂര്യ നായകനാകുന്ന സീനിലെ ക്യാരക്ടര്‍ ടീസറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സീനില്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെയാണ് നസ് ലെന്‍ കൈകാര്യം ചെയ്യുന്നത്.

സൗത്ത് ഇന്ത്യയൊട്ടാകെ ഉറ്റുനോക്കുന്ന ചിത്രത്തില്‍ സൂര്യയുടെ വില്ലനായാണ് നസ് ലെന്‍ വേഷമിടുക എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. ടീസറിലെ സൂര്യയുടെ കഥാപാത്രത്തിന്റെ വിവരണത്തില്‍ നിന്നും തന്നെ കൊടൂര വില്ലനെയാണ് നസ് ലെന്‍ അവതരിക്കുക എന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം ടീസറിലെ താരത്തിന്റെ മാനറിസങ്ങളും തമിഴ് ഡയലോഗ് ഡെലിവറിയും ചര്‍ച്ചയാകുന്നുണ്ട്.

Photo: Sony Music South

ചിത്രത്തില്‍ പൊലീസ് വേഷത്തിലായിരിക്കും സൂര്യ എത്തുന്നത്. സംവിധായകനും സംഗീത സംവിധായകനും എഡിറ്ററും അടക്കം ചിത്രത്തിലെ പ്രധാന അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും മലയാളികളാണെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നത്. സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള ഴഗരം സ്റ്റുഡിയോസാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Scene movie character teaser of Naslen goes viral