വഞ്ചനാക്കുറ്റത്തിന്‌ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്
Kerala News
വഞ്ചനാക്കുറ്റത്തിന്‌ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 12:38 pm

ന്യൂഡൽഹി: വഞ്ചനാ കേസിൽ മാണി സി. കാപ്പനെതിരെ സുപ്രീം കോടതിയുടെ നോട്ടീസ്. പാലാ എം.എൽ.എ. കേസിന്റെ വിചാരണ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹരജി പരി​ഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നടപടി. മുംബൈ വ്യവസായിയായ ദിനേശ് മേനോനാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഹരജി സമർപ്പിച്ചത്.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് മൂന്നേകാൽ കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആണ് കാപ്പനെതിരെ കേസെടുത്തത്. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കാപ്പനെതിരായ കേസ്.

ജൂൺ 18ന് നടപടികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കാപ്പൻ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികൾ തടഞ്ഞിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോൻ സുപ്രീം കോടതിയിൽ ഹരജി നൽകിയത്.

Content Highlight: SC to send notice against Mani C. Kappan on fraud case