എഡിറ്റര്‍
എഡിറ്റര്‍
‘പെട്ടെന്നയാള്‍ ഉടുത്തിരുന്ന ടൗവ്വല്‍ അഴിച്ച് കാണിക്കുകയായിരുന്നു’; വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ നഗ്നത കാണിച്ചെന്ന് യുവതി കോടതിയില്‍
എഡിറ്റര്‍
Wednesday 25th October 2017 4:38pm

സിഡ്നി: വിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനെതിരെ ഗുരുതര ആരോപണവുമായി മസാജര്‍ വനിത. ഗെയ്ല്‍ നഗ്നത കാണിച്ച് തന്നെ അപമാനിച്ചെന്നും നിയന്ത്രണം വിട്ട താന്‍ പൊട്ടിക്കരഞ്ഞു പോയെന്നുമാണ് മസാജറായ ലെന്നി റസലിന്റെ ആരോപണം.

2015ലെ ഏകദിന ലോകകപ്പിനിടെയാണ് കേസിനാസ്പദമായ സംഭവം. വെസ്റ്റിന്‍ഡീസ് ടീമിന്റെ മസാജറായിരുന്നു ലെന്നി റസല്‍. ടവല്‍ തെരഞ്ഞ് ഡ്രസ്സിംഗ് റൂമിലെത്തിയ തന്നോട് എന്താണ് തെരയുന്നതെന്ന് ചോദിച്ച ഗെയ്‌ലിനോട് ടവല്‍ തെരയുകയാണെന്ന് പറഞ്ഞപ്പോള്‍ ഗെയ്ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നാണ് ലെന്നി ആരോപിക്കുന്നത്.

വിന്‍ഡീസ് താരം ഡ്വയിന്‍ സ്മിത്തിനെതിരേയും ആരോപണമുണ്ട്. ഗെയ്ല്‍ സംഭവത്തിന്റെ തലേന്ന് സ്മിത്തിന്റെ മസാജിംഗ് പൂര്‍ത്തിയാക്കി മടങ്ങിയശേഷം ലെന്നിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാണ് ആരോപണം.

ഓസീസ് മാധ്യമ ഗ്രൂപ്പായ ഫെയര്‍ഫാക്സ് മീഡിയ സംഭവം വാര്‍ത്തയാക്കിയിരുന്നു. അതിനെതിരെ ഗെയ്ല്‍ മാനനഷ്ടത്തിന് പരാതി നല്‍കുകയായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ വിചാരണ നടക്കുകയാണ്. റസല്‍ ആരോപണത്തില്‍ ഉറച്ച് നിന്നതോടെ ഗെയ്ല്‍ വെട്ടിലായിരിക്കുകയാണ്.


Also Read: ഭൂമി പോലും നമിക്കും ഭുവീസ് മാജിക്; കിവീസ് താരത്തെ കാഴ്ച്ചക്കാരനാക്കി മിഡില്‍ സ്റ്റമ്പെടുത്ത് ഭുവനേശ്വറിന്റെ കിടിലന്‍ പന്ത്, വീഡിയോ കാണാം


സംഭവം അപ്പോള്‍ തന്നെ വിന്‍ഡീസ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ലെന്നി പറയുന്നു. ഗെയിലെനിതിരെ സമാന ആരോപണങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കോടതി വരെ കാര്യങ്ങള്‍ എത്തുന്നത്.

അതേസമയം, തന്നെ നശിപ്പിക്കാനാണ് ഓസീസ് മാധ്യമങ്ങള്‍ ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടതെന്നാണ് ഗെയില്‍ പറയുന്നത്.

Advertisement