എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ എനിയ്ക്ക് അഭയം തന്നില്ല, സ്‌നോഡനെ സഹായിക്കണം: അസാഞ്ജ്
എഡിറ്റര്‍
Thursday 13th June 2013 12:56am

assanje

ലണ്ടന്‍: താന്‍ രാഷ്ട്രീയ അഭയം തേടുന്നതിനായി പലതവണ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴി വിദേശകാര്യ മന്ത്രാലയത്തോട് ബന്ധപ്പെട്ടിരുന്നതായും എന്നാല്‍ ഇന്ത്യ തനിക്ക് അഭയം തന്നില്ലെന്നും വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ്.

എന്നാല്‍ യു.എസിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവരം പുറത്തുവിട്ട സ്‌നോഡനെങ്കിലും ഇന്ത്യ അഭയം നല്‍കണമെന്ന് അസാഞ്ച് ആവശ്യപ്പെട്ടു. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് അസാഞ്ജിന്റെ പ്രതികരണം.

Ads By Google

താന്‍ രാഷ്ട്രീയ അഭയം തേടുന്നതിനായി പലതവണ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വഴി വിദേശകാര്യ മന്ത്രാലയത്തോട് ബന്ധപ്പെട്ടു. താന്‍ ഇക്കാര്യമുന്നയിച്ച് കത്തയച്ചു.

എന്നാല്‍, ഇന്ത്യ അത് പരിഗണിക്കുക കൂടി ചെയ്തില്ല. ലോകരാജ്യങ്ങളുടെ ഇടയില്‍ പ്രമുഖ സ്ഥാനമുളള ഇന്ത്യ പ്രതികരിക്കാതിരുന്നതില്‍ വിഷമമുണ്ട് എന്നും അസാഞ്ജ് പറഞ്ഞു.

മനുഷ്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യം ഇത്തരത്തില്‍ പെരുമാറിയത് ഒട്ടും ശരിയായില്ല. വന്‍ ശക്തിയായ ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ ഭയക്കേണ്ട കാര്യമില്ല. അതിനാല്‍, സ്‌നോഡന് അഭയം നല്‍കി മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അസാഞ്ജ് ആവശ്യപ്പെടുന്നു.

Advertisement