
റിയാദ്: സൈബര്‍ ലോകത്തെ അപകീര്‍ത്തിപ്പെടുത്തലുകള്‍ക്ക് മാനനഷ്ട തുക ഈടാക്കുന്ന നിയമത്തിന് സൗദി ശൂറ കൗണ്‍സിലിന്റെ അംഗീകാരം. ട്രാന്‍സ്‌പോര്‍ട്ട്, ടെലികോം ആന്‍ഡ് ഐ.ടി കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശൂറ കൗണ്‍സില്‍ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
സൗദി ആന്റി സൈബര്‍ ക്രൈം നിയമം ആര്‍ട്ടിക്ക്ള്‍ 6 പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ പ്രതിയാക്കപ്പെട്ടിട്ടുള്ള വ്യക്തികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ്ശിക്ഷയും 3 മില്ല്യണ്‍ സൗദി റിയാല്‍ വരെ പിഴയും ലഭിക്കാവുന്നതാണ്.
പൊതുക്രമത്തിന് ഭംഗം വരുത്തുക, മതമൂല്യങ്ങളെ അവമതിക്കുക, വ്യക്തിഹത്യ നടത്തുക തുടങ്ങിയ സൈബര്‍ മാധ്യമങ്ങള്‍ വഴി നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് മേല്‍പറഞ്ഞ ശിക്ഷ ലഭിക്കുക
ശൂറ യോഗത്തില്‍ സൗദി നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇക്കാര്യത്തില്‍ നഗര ഗ്രാമീണ മന്ത്രാലയത്തിന്റെ മെല്ലെപ്പോക്കിനെയും ശൂറ അംഗങ്ങള്‍ വിമര്‍ശിച്ചു.
