എഫ്2 ഡബിള്‍ വിക്കറ്റ് വേള്‍ഡ് കപ്പില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ വിജയം നേടി സൗദി അറേബ്യ. വെറും നാല് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 146 റണ്‍സാണ് സൗദി അറേബ്യ അടിച്ചെടുത്തത്. എന്നാല്‍ ഷാക്കിബ് അല്‍ ഹസന്‍ നയിച്ച ബംഗ്ലാദേശ് മറുപടി ബാറ്റിങ്ങില്‍ നാല് ഓവറില്‍ 87 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. സൗദിക്ക് വേണ്ടി അബ്ദുള്‍ വഹീദ് 88 റണ്‍സും വാജി ഉല്‍ ഹസന്‍ 44 റണ്‍സും നേടി.
ക്രിക്കറ്റില്‍ ഏറെ കൗതുകം നിറഞ്ഞ ഒരു ഫോര്‍മാറ്റാണിത്. ഓരോ ടീമിലും രണ്ട് കളിക്കാര്‍ മാത്രമുള്ള ഈ ടൂര്‍ണമെന്റില്‍ ഒരു ടീമില്‍ രണ്ട് കളിക്കാര്‍ മാത്രമാണ് ഉണ്ടാകുക. ഉയര്‍ന്ന ടീം ടോട്ടല്‍ നേടാന്‍ സാധ്യതയുള്ള മത്സരത്തില്‍ ടീമിലെ രണ്ട് കളിക്കാരും ഒരുമിച്ച് ബാറ്റ് ചെയ്യുകയും. ബാറ്റിങ്ങില്‍ ഒരു താരം വിക്കറ്റായാലും നാല് ഓവര്‍ (ഒരു ഇന്നിങ്‌സ്) കഴിയുന്നത് വരെ ബാറ്റ് ചെയ്യാം. എന്നാല്‍ വിക്കറ്റിന് പകരം നേടിയ റണ്‍സില്‍ നിന്ന് 10 റണ്‍സ് കുറഞ്ഞുകൊണ്ടിരിക്കും.
കളിയിലെ ഒരു തകര്‍പ്പന്‍ സ്‌പെഷ്യല്‍ റൂളാണ് ടീമുകള്‍ക്ക് ഉയര്‍ന്ന ടീം ടോട്ടല്‍ നേടാന്‍ സഹായിക്കുന്നത്. ഫയര്‍ ബോള്‍ എന്ന ഒരു റൂള്‍ ഇന്നിങ്‌സിലെ ആദ്യ ബോളിലും അവസാന ബോളിലും സ്‌കോര്‍ ചെയ്യുന്ന റണ്‍സ് ഇരട്ടിയാക്കാന്‍ സഹായിക്കുന്നു.
മാത്രമല്ല ടൂര്‍ണമെന്റില്‍ ഫോര്‍ നേടിയാല്‍ എട്ട് റണ്‍സാണ് ലഭിക്കുക. മാത്രമല്ല സിക്‌സര്‍ അടിക്കുകയാണെങ്കില്‍ 12 റണ്‍സും ലഭിക്കും. മാത്രമല്ല മൂന്ന് തവണ ഒരു താരത്തിന്റെ വിക്കറ്റ് വീണ് കഴിഞ്ഞാല്‍ ടീമിലേക്ക് സൂപ്പര്‍ സബ് എന്ന റൂള്‍ വഴി മറ്റൊരു താരത്തിന് ഇറങ്ങാനുള്ള അവസരമുണ്ട്.
ബൗളര്‍മാര്‍ മാറിമാറി പന്തെറിയുന്നതിനാല്‍ തുടര്‍ച്ചയായി ഓവറുകള്‍ എറിയാന്‍ അനുവാദമില്ല. റണ്‍സ്, വൈഡുകള്‍, നോ-ബോള്‍ എന്നിവയുള്‍പ്പെടെ സ്റ്റാന്‍ഡേര്‍ഡ് ക്രിക്കറ്റ് സ്‌കോറിങ് ഇതിലും ബാധകമാണ്.
മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നു. ടൂര്‍ണമെന്റ് നിയമങ്ങള്‍ അനുസരിച്ച് ഒരു സൂപ്പര്‍ ഓവര്‍ അല്ലെങ്കില്‍ ഗോള്‍ഡന്‍ ബോള്‍ വഴി ടൈകള്‍ തീരുമാനിക്കും.
Content Highlight: Saudi Arabia secures huge win over Bangladesh in F2 Double Wicket World Cup