ദല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ തന്നെ; സത്ത വാതുവെയ്പ് മാര്‍ക്കറ്റ് പറയുന്നത് ഇങ്ങനെ
national news
ദല്‍ഹിയില്‍ ആംആദ്മി സര്‍ക്കാര്‍ തന്നെ; സത്ത വാതുവെയ്പ് മാര്‍ക്കറ്റ് പറയുന്നത് ഇങ്ങനെ
ന്യൂസ് ഡെസ്‌ക്
Sunday, 5th January 2020, 12:00 am

രാജസ്ഥാനിലെ സത്ത വാതുവെയ്പ് മാര്‍ക്കറ്റ് വളരെ പ്രസിദ്ധമാണ്. തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് സത്താ മാര്‍ക്കറ്റിലെ വാതുവെയ്പ്. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് സത്താ മാര്‍ക്കറ്റ് വാര്‍ത്തകളിലിടം നേടാറുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെ വാതുവെയ്പ്. നിലവിലെ സര്‍ക്കാരിനെ നയിക്കുന്ന ആംആദ്മി പാര്‍ട്ടിയാണ് ഇപ്പോള്‍ വാതുവെയ്പുകാരുടെ പ്രിയ പാര്‍ട്ടി. ആംആദ്മി പാര്‍ട്ടി തന്നെ വിജയിച്ചു വരുമെന്നാണ് കൂടുതല്‍ പേര്‍ വാതുവെയ്ക്കുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും വേണ്ടി വാതുവെക്കുന്നവരുടെ എണ്ണം കുറവാണ് മാര്‍ക്കറ്റില്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

70 അംഗ നിയമസഭയിലേക്കുള്ള മത്സരത്തില്‍ ആംആദ്മി പാര്‍ട്ടി 54-56 സീറ്റുകള്‍ നേടുമെന്നാണ് സത്ത മാര്‍ക്കറ്റ് പ്രവചിക്കുന്നത്. 11-13സീറ്റുകള്‍ ബി.ജെ.പി നേടും. നിലവില്‍ ബി.ജെ.പിക്ക് 3 സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഒേരു സീറ്റും ലഭിക്കാത്ത കോണ്‍ഗ്രസിന് കോണ്‍ഗ്രസിന് 3-4 സീറ്റുകള്‍ ലഭിക്കുമെന്നുമാണ് മാര്‍ക്കറ്റ് പ്രവചിക്കുന്നത്.