ബോക്‌സിങ്ങില്‍ സതീഷ് കുമാറിന് വെങ്കലം
Daily News
ബോക്‌സിങ്ങില്‍ സതീഷ് കുമാറിന് വെങ്കലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd October 2014, 1:18 pm

satish[]ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീഷ് കുമാറിന് വെങ്കലം. 91 കിലോ സൂപ്പര്‍ ഹെവി വിഭാഗത്തിലാണ് സതീഷ് വെങ്കലം നേടിയത്.

സെമിയില്‍ കസാഖിസ്ഥാന്റെ ഇവാന്‍ ഡിച്ച്‌കോയോട് സതീഷ് കുമാര്‍ പരാജയപ്പെടുകയായിരുന്നു.

അതിനിടെ ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്സ്ഥാനെ നേരിടും. 3.30നാണ് മത്സരം. പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പ് ഫൈനലില്‍ രഞ്ജിത് മഹേശ്വരി ഇന്ന് മത്സരിക്കും. കൂടാതെ വനിതാ വിഭാഗം 5000 മീറ്റര്‍ ഫൈനലില്‍ പ്രീജ ശ്രീധരന്‍ ഇന്ന് മത്സരിക്കും.

ഏഴ് സ്വര്‍ണവും ഒമ്പത് വെള്ളിയും 35 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്. 131 സ്വര്‍ണം നേടിയ ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.