വെറും അഭിനേതാക്കളല്ല, അവരൊക്കെ കുടുംബം പോലെയായിരുന്നു: സത്യന്‍ അന്തിക്കാട്
Malayalam Cinema
വെറും അഭിനേതാക്കളല്ല, അവരൊക്കെ കുടുംബം പോലെയായിരുന്നു: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th August 2025, 6:30 pm

മലയാള സിനിമ പ്രേക്ഷകര്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. കുറുക്കന്റെ കല്യാണത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ചിട്ടുണ്ട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ, രസതന്ത്രം മുതലായ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.

സത്യന്‍ ചിത്രങ്ങളിലെ നിറസാന്നിധ്യമായ പല പ്രതിഭകളിലും ഇന്ന്   സിനിമാലോകത്തില്ല. നെടുമുടി വേണു, കെ.പി.എസ്. സി ലളിത, ഇന്നസെന്റ് അങ്ങനെ അതുല്യ കലാകാരമന്മാര്‍ എല്ലാം തന്നെ സിനിമയോട് വിട പറഞ്ഞു. ഇപ്പോള്‍ അവരെ കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘ഇന്നസെന്റും ലളിത ചേച്ചിയുമൊക്കെ ഉണ്ടായിരുന്ന സമയത്ത് നമ്മളെല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ എന്നനതിനുപരി അവര്‍ നമുക്ക് കുടുംബം പോലെയായിരുന്നു. ഒരോരുത്തര്‍ ഇന്ന വേഷം ചെയ്യുന്നു എന്നല്ലാതെ അതില്‍ ചേരിതിരുവുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ എപ്പോഴും ചിന്തിക്കും എന്തുകൊണ്ടാണ് ഒടുവിലിനെയും ശങ്കരാടിയേയുമൊക്കെ പറ്റി നമ്മള്‍ ഇപ്പോഴും പറയുകയും

ഇവരൊക്കെ സെറ്റില്‍ വന്നാല്‍ ആദ്യം സീനുകള്‍ മുഴുവന്‍ വായിച്ച് നോക്കും. ചെയ്യാന്‍ പോകുന്ന സീന്‍ ഇവരു തന്നെ പറഞ്ഞ് നോക്കും. ഞാന്‍ ഇല്ലെങ്കില്‍ തന്നെ അവര് അത് പഠിച്ചിരിക്കും. നമ്മള്‍ സെറ്റ് ചെയ്ത് റെഡിയായി വരുമ്പോഴേക്കും ഇവര്‍ ഡയലോഗുകള്‍ എല്ലാം തന്നെ കാണാതെ പഠിച്ചിട്ടുണ്ടാകും.

അതില്‍ പിന്നെ എന്തെങ്കിലും ഐഡിയാസ് ഉണ്ടെങ്കില്‍ അവര്‍ പറയും. ഒരു സിനിമ എന്നത് എന്റേത് മാത്രമല്ല, കൂട്ടായ പ്രവര്‍ത്തനമാണ്. അവരുടെ സംഭാവനകളും സിനിമയേ വിജയിക്കാന്‍ ഒരുപാട് സഹായിക്കും,’ സത്യന്‍ അന്തിക്കാട് പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഹൃദയപൂര്‍വ്വം ഇന്നാണ് തിയേറ്ററുകളില്‍ എത്തിയത്. മാളവിക മോഹന്‍, സംഗീത് പ്രതാപ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ സിനിമയെ കുറിച്ച മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നത്.

Content Highlight: Sathyan Anthikad talks about KPSC Lalitha and Innocent