ഹൃദയപൂര്‍വ്വം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. സിനിമയുടെ അണിയറില്‍ ഒരുപാട് യുവാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഹൃദയപൂര്‍വ്വം എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്. സിനിമയുടെ അണിയറില്‍ ഒരുപാട് യുവാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘ഹൃദയപൂര്‍വ്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍, ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തതില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ട് കുറച്ച് യുവാക്കളുടെ ഒരു സംഗമം കൂടിയാണ് ഇത്. ഒന്ന് എന്റെ മകന്റെ കഥ. അഖിലാണ് ഇതിന്റെ ആശയം എന്നോട് പറഞ്ഞത്. കഥ പറഞ്ഞപ്പോള്‍ എനിക്ക് വല്ലാതെ സ്‌ട്രൈക്ക് ചെയ്തു. പിന്നീട് അവന്‍ കഥയുടെ ഒരു രൂപമുണ്ടാക്കി. അനൂപിന്റ (മകന്‍) അടുത്തും ഞാന്‍ അത് ഡിസ്‌കസ് ചെയ്തിരുന്നു. ഇവര്‍ രണ്ട് പേരും സ്വന്തം സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ട് ഇവരുടെ കൂടെ ഡിസ്‌കസ് ചെയ്യാനുള്ള അവസരം കിട്ടില്ല,’സത്യന്‍ അന്തിക്കാട് പറയുന്നു.
താന്‍ കഥയുമായി പിന്നീട് സോനു ടി.പി എന്ന ഒരു ചെറുപ്പക്കാരനെ സമീപിച്ചുവെന്നും നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിം കണ്ടപ്പോഴാണ് താന്‍ സോനുവിനെ ശ്രദ്ധിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്നെ
വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു ഷോര്‍ട്ട് ഫിലിമാണ് അതെന്നും അങ്ങനെ സോനുവിനെ താന്‍ തേടി പിടിച്ചതാണെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
‘നമ്മളുടെ അടുത്ത് ഒരുപാട് പേര് ചാന്‍സൊക്കെ ചോദിച്ചു വരും. തിരക്കഥയെഴുതാനായിട്ടൊക്കെ. അവരിലേക്കൊന്നും ഞാന്‍ പോയില്ല. ഒരിക്കല്‍ പോലും ചാന്‍സ് ചോദിക്കാത്ത സോനുവിനെ ഞാന്‍ അന്വേഷിച്ച് കണ്ടെത്തി. പുള്ളി ഷോക്കായി പോയിരുന്നു.
‘ഒരു ചെറിയ ആശയം പറയാം അതിലൊരു സിനിമയുടെ സാധ്യത കാണുന്നുണ്ടെങ്കില്‍ നമുക്ക് ചര്‍ച്ച ചെയ്യാം’ എന്ന് സോനുവിനോട് പറഞ്ഞു. അപ്പോള്‍ അവന് കഥ വളരെ ഇഷ്ടമായി. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും കൂടിയിരുന്ന് തിരക്കഥയുടെ വര്‍ക്ക് തുടങ്ങി. അപ്പോള്‍ അഖില്‍, അനൂപ്, സോനു ഇത്രയും പേരായി. പുതിയ ക്യാമറമാനാണ് സിനിമയുടേത്, അനു മുത്തേടത്ത്. അതിരന്റെയും സൂഫിയും സുജാതയുടേയും ക്യാമറ കണ്ടാണ് അവനെ ഞാന്‍ ശ്രദ്ധിക്കുന്നത്, ‘സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan anthikad says that many young people have worked on the hridayapoorvam movie’s production