എഡിറ്റര്‍
എഡിറ്റര്‍
ഒരു മിനുറ്റിന് ഒരു രൂപ; സൈനികരുടെ സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്ക് കുറച്ച് സര്‍ക്കാര്‍
എഡിറ്റര്‍
Wednesday 18th October 2017 11:28pm

ന്യൂദല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനവുമായി ടെലികോം മന്ത്രാലയം. സൈനികര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരോടു കൂടുതല്‍ നേരം സംസാരിക്കാന്‍ സാറ്റലൈറ്റ് ഫോണ്‍ കോളുകളുടെ നിരക്കുകള്‍ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

ഓരോ മിനിറ്റിനും ഒരു രൂപയെന്ന പുതിയ നിരക്കാണിപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. മാസം 500 രൂപയെന്നതും സര്‍ക്കാര്‍ റദ്ദാക്കി.

ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ (ഡിഎസ്പിടി) വഴിയുള്ള ഫോണ്‍വിളികള്‍ക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനിറ്റിനും അഞ്ചു രൂപയും നല്‍കണമായിരുന്നു.

Advertisement