ബോക്സ് ഓഫീസ് തൂക്കി സർവ്വം മായ; 118 കോടി കടന്ന് നിവിന്റെ ശക്തമായ തിരിച്ചുവരവ്
അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായെത്തിയ ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.
സമീപകാലത്ത് വലിയ വാണിജ്യവിജയം ലഭിക്കാതിരുന്ന നിവിൻ പോളിക്ക് ഈ ചിത്രം ശക്തമായ തിരിച്ചുവരവായി മാറിയിട്ടുണ്ട്.
ആഗോള ബോക്സ് ഓഫീസിൽ 118 കോടി രൂപ കളക്ഷൻ നേടിയ ചിത്രം, കേരളത്തിൽ നിന്ന് മാത്രം 57.51 കോടി രൂപ ഗ്രോസ് നേടി. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‌നിൽക് ആണ് ഈ കണക്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിവിൻ പോളി, അജു വർഗീസ് ,Photo: Nivin Pauly/ Facebook
ഇതോടെ, കേരള ബോക്സ് ഓഫീസിൽ ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ അടക്കമുള്ള ചിത്രങ്ങളെ ‘സർവ്വം മായ’ മറികടന്നിരിക്കുകയാണ്. ‘കാന്താര’ കേരളത്തിൽ 45.31 കോടി രൂപ നെറ്റ് കളക്ഷനാണ് നേടിയത്.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കിയ ഈ ചിത്രം, നിവിൻ പോളിയുടെ കംബാക്ക് ആയിരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു പ്രേക്ഷകർക്ക്
പഴയ നിവിൻ പോളിയെ തിരികെ കിട്ടി എന്നതാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്.

അജു വർഗീസ്, റിയ ഷിബു, നിവിൻ പോളി, Photo: Aju Varghese / Facebook
പരമ്പരാഗത ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ഗിറ്റാറിസ്റ്റും നിരീശ്വരവാദിയുമായ പ്രഭേന്ദു നമ്പൂതിരിയുടെ കഥയാണ് ചിത്രം പറയുന്നത്.
ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയ താരങ്ങളായ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവർ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫയർഫ്ളൈ ഫിലിംസ് ബാനറിൽ അജയ്യ കുമാറും രാജീവ് മേനോനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ജസ്റ്റിൻ പ്രഭാകരൻ, സിനിമാറ്റോഗ്രഫി ശരൺ വേലായുധൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
Content Highlight: Sarvam maya Collection report