Administrator
Administrator
സരോവരത്തേക്ക് സ്വാഗതം
Administrator
Monday 16th August 2010 7:29am

എഴുത്തും ചിത്രങ്ങളും  വരുണ്‍ രമേഷ്

കോ­ഴി­ക്കോ­ട് എ­ന്തു­ണ്ട് കാ­ണാന്‍. തി­ന്നാന്‍ കോ­ഴി­ക്കോടന്‍ ഹല്‍­വ്വ­യു­ണ്ട് വ­റു­ത്ത­കാ­യ­യു­ണ്ട് കോ­ഴി­ബി­രി­യാ­ണി­യു­മുണ്ട്. എ­ന്നാല്‍ ന­ഗ­ര­ത്തില്‍ ഒ­രു മാ­നാ­ഞ്ചി­റ­യല്ലാതെ കാ­ണാന്‍ എ­ന്താ­ണു­ള­ളത്. തെ­ക്കു­നി­ന്നു­വ­ന്ന എ­ന്റെ ഒ­രു സു­ഹൃ­ത്താ­ണ് ഇ­ങ്ങനെ­ചോ­ദി­ച്ചത്. ഒ­ന്ന് സ്വ­സ്­ഥ­മാ­യി പ്ര­ണ­യി­ക്കാന്‍­പോ­ലും പ­റ്റാ­ത്ത ന­ഗ­രം.

എ­ന്നാല്‍ അത്ത­രം ആ­രോ­പണ­ങ്ങ­ളൊ­ക്കെ ഇ­ന്ന് മാ­റി­യി­രി­ക്കു­ന്നു. ന­ഗ­ര­ത്തി­ന്റെ വീര്‍­പ്പില്‍ നി­ന്ന് മു­ട്ട­ലൊ­ഴി­വാ­ക്കാ­നും സ്വ­സ്ഥ­മാ­യി കുശ­ലം പ­റ­യാനും പ്ര­ണ­യി­ക്കാ­നും പറ്റി­യ ഒ­രിടം. അ­താ­ണ് പു­തു­താ­യി ഉ­ത്­ഘാട­നം ചെ­യ്യ­പ്പെ­ട്ട സ­രോവ­രം ബ­യോ­പാര്‍­ക്ക്. ഉ­ദ്­ഘാട­നം ചെ­യ്­ത് ര­ണ്ട് വര്‍­ഷ­മാ­യെ­ങ്കിലും കോ­ഴി­ക്കോ­ട്ടു­കാ­രെ സം­ബ­ന്ധി­ച്ച് സ­രോവ­രം ഇന്നും പുതി­യ പാര്‍­ക്കു­ത­ന്നെ­യാ­ണ്.

ന­ഗ­ര­ത്തി­ന്റെ അ­ഴു­ക്കു­കൂ­ന­യാ­യി മാ­റാ­നി­ട­യു­ണ്ടാ­യി­രു­ന്ന 200 ഏ­ക്കര്‍ സ്ഥ­ല­മാ­ണ് ക­ണ്ടല്‍ പാര്‍­ക്കാ­യി പ്ര­ഖ്യാ­പി­ച്ചി­രി­ക്കു­ന്നത്. സു­ന്ദ­രമാ­യ ന­ട­പ്പാ­തയും നി­ഗൂ­ഢമാ­യ ക­ണ്ടല്‍­വ­ന­ങ്ങ­ളു­ടെ ഇ­രുട്ടും ഇ­ട­യ്­ക്കി­ടെ ഇ­ഴഞ്ഞു­പോ­കു­ന്ന ചെ­റു പാ­മ്പു­ക­ളും പ­ക്ഷി­ക­ളും. ന­ഗ­ര­ത്തി­ന്റെ ശ്വാ­സ­കോ­ശ­ങ്ങ­ളാ­ണ് പാര്‍­ക്കു­ക­ളെ­ന്ന് എ­വിടെയോ പറ­ഞ്ഞ­തോ­ര്‍­മ്മ­വന്നു. വീര്‍­പ്പു­മു­ട്ടു­ന്ന ന­ഗ­ര­ത്തി­ന് ശ്വ­സി­ക്കാന്‍ ശു­ദ്ധ­വാ­യു ല­ഭ്യ­മാ­ക്കു­ന്ന ഓ­ക്‌­സി­ജന്‍ ഫാ­ക്ട­റി­കാ­ണ് എല്ലാ പാര്‍­ക്കു­ക­ളും.

സ­രോവരം ബയോ പാര്‍­ക്കി­ലേ­ക്ക് ക­ട­ന്നു­വ­രു­ന്നവ­രെ സ്വാഗ­തം ചെ­യ്യു­ന്ന­ത് ഒ­രു കൂ­റ്റന്‍ സ്വാ­ഗ­ത ക­മാ­ന­മാ­ണ്. ചെ­ങ്കല്ലില്‍ കൊ­ത്തി­യെ­ടു­ത്ത­ ഭീ­മന്‍ തൂ­ണു­കള്‍­ക്കു­ള­ളില്‍ സെ­ക്ക്യൂ­രി­റ്റി­ക്കാ­രു­ടെ മു­റി­യാണ്. ഒ­രു ചെ­ങ്കല്‍ മു­റി എ­ന്നു­വേ­ണ­മെ­ങ്കില്‍ പ­റ­യാം. ക­വാ­ടം കട­ന്ന് അ­ക­ത്തെ­ത്തി­യാല്‍ നീ­ണ്ട ന­ട­വ­ഴി­യാണ്. എ­റ­ണാ­കുള­ത്തെ മ­റൈന്‍ ഡ്രൈ­വി­നെ­യാ­ണ് ആ ന­ട­വ­ഴികള്‍ അ­നു­സ്­മ­രി­പ്പി­ച്ച­ത്.

സ­മാ­ന്ത­രമാ­യ ര­ണ്ട് ന­ട­വ­ഴികള്‍. ഒ­ന്ന് പ­ച്ച­ ക­റു­ത്തി­രു­ണ്ട് ക­ണ്ടല്‍­ക്കാ­ടി­നെയും മ­റ്റേ­ത് പ്രസി­ദ്ധമാ­യ ക­നോ­ലി­ ക­നാ­ലി­നെയും അ­തി­രി­ടുന്നു. വ­ഴി­യ­മ്പ­ല­ങ്ങള്‍ പോ­ലെ ന­ട­വ­ഴി­യ­രി­കില്‍ ചെറി­യ ചെ­ങ്കല്‍ തൂ­ണു­ക­ളോ­ടു­കൂടി­യ വിശ്ര­മ കേ­ന്ദ്ര­ങ്ങ­ളു­ണ്ട്. ഗ്രാ­നൈ­റ്റും മാര്‍­ബി­ളും പാകി­യ ത­റ­ക­ളു­ടെ ത­ണു­പ്പില്‍ പ്ര­ണ­യി­നി­കള്‍ സ­ങ്ക­ട­ങ്ങള്‍ പ­റ­ഞ്ഞി­രി­പ്പുണ്ട്. എല്ലാ പ്ര­ണ­യി­നി­ക­ളു­ടെ മു­ഖത്തും വല്ലാ­ത്ത സ­ങ്ക­ട­മാ­ണെ­ന്ന് എ­നിക്കു­തോന്നി. ജീവി­ത ഭാ­ര­ത്തി­ന്റെ ചി­ന്ത­ക­ളാകുമോ അ­ത് എ­ന്ന­റി­യില്ല. വ­ഴി­നീ­ളെ ക­ണ്ട എല്ലാ പ്ര­ണ­യി­നി­കള്‍­ക്കും ഒ­രേ ഭാ­വം.

ക്ഷ­മിക്ക­ണം, പ­റ­ഞ്ഞു­വ­രുന്ന­ത് പ്ര­ണ­യ­ത്തെ­ക്കു­റി­ച്ചല്ല­ല്ലോ. അ­ല്ലെ­ങ്കിലും പ്ര­ണ­യി­നി­ക­ളെ­പ­റ്റി­പ­റ­യാ­തെ ഏ­തെ­ങ്കിലും പാര്‍­ക്കി­നെ­പ­റ്റി­യു­ള­ള വി­ശേഷ­ണം പൂര്‍­ണ്ണ­മാ­കു­മെ­ന്ന് എ­നിക്കു­തോ­നു­ന്നില്ല. ഇ­ല­പ്പ­ച്ച­ക­ളു­ടെ ഇ­ട­യില്‍ അ­വര്‍ അ­വ­രു­ടെ സ്വ­പ്‌­ന­ങ്ങള്‍ പ­റ­യ­ട്ടെ. സ്വ­സ്ഥ­മാ­യി അല്‍­പ്പ­നേ­ര­മി­രു­ന്നോ­ട്ടെ.

സ­മാ­ന്ത­രമാ­യ ന­ട­പ്പാ­ത­കളു­ട മ­ധ്യ­ത്തില്‍ ആ­മ്പല്‍­പ്പൂ­ക്ക­ു­ള­മാണ്. അ­തി­നു­ കു­റു­കെ ക­ട­ക്കാന്‍ നല്ല ര­സി­കന്‍ പാ­ല­വും പ­ണി­തി­ട്ടു­ണ്ട്. മു­ന്നോ­ട്ടി­നിയും ന­ട­ന്നാല്‍ ന­മ്മള്‍ ക­ളി­പ്പൊ­യ്­ക­യി­ലെ­ത്തും. ചെറി­യ പെ­യ്­ക­യില്‍ പെ­ഡല്‍ ബോ­ട്ടു­കളും തു­ഴ­ബോ­ട്ടു­ക­ളു­മുണ്ട്. ക­ളി­പ്പൊ­യ്­ക­യു­ടെ ഏ­താ­ണ്ട് മ­ധ്യ­ഭാഗ­ത്ത് തേക്ക­ടി ത­ടാ­ക­ത്തി­ലെ ഉ­ണങ്ങി­യ മ­ര­ക്കു­റ്റി­കള്‍ പോ­ലെ ഒ­രു ഉ­ണങ്ങി­യ ക­ണ്ടല്‍ മരം. അ­തില്‍ നിറ­യെ നീര്‍­ക്കാ­ക്കയും കൊ­ക്കു­ക­ളും.

നീര്‍­ക്കാ­ക്കകള്‍ ഒ­രുവ­ട്ടം നീ­റ്റി­ലി­റ­ങ്ങി­യാല്‍ ചി­റ­കു­കള്‍ വി­രിച്ച് ഈ മ­ര­ത്തിന്‍ മു­ക­ളില്‍ വ­ന്നി­രി­ക്കും. ന­ന­ഞ്ഞൊട്ടി­യ ചി­റ­കു­കള്‍ കാ­റ്റി­ലു­ണ­ക്കാ­നാ­ണിങ്ങ­നെ നി­വര്‍­ത്തി­പ്പി­ടി­ച്ചി­രി­ക്കു­ന്നത്. ചി­ല­പ്പോള്‍ ചു­ണ്ടില്‍ ഏ­തെ­ങ്കി­ലും പ­രല്‍ ­മ­ത്സ്യ­ങ്ങ­ളു­മു­ണ്ടാ­കും.

ഈ ക­ണ്ടല്‍ കാ­ടു­കള്‍ പ­ല പ­ക്ഷി­ക­ളു­ടെയും ആ­വാ­സ­കേന്ദ്രം കൂ­ടെ­യാണ്. സു­ര­ക്ഷി­ത­മാ­യി മു­ട്ട­യി­ടാനും വി­രി­യി­ക്കാനും ക­ണ്ടല്‍­കാ­ടു­കള്‍ ഇ­വര്‍­ക്ക് പ്ര­യോജനം ചെ­യ്യു­ന്നു­ണ്ട്.സുരക്ഷിതമായി മുട്ടയിടാന്‍ മത്സ്യങ്ങള്‍ കണ്ടല്‍ വേരുകളെ ആശ്രയിക്കാറുണ്ട്. ഇതു­കൊ­ണ്ടു­ത­ന്നെ­യാ­ണ് ക­ണ്ടല്‍ വ­ന­ങ്ങള്‍ അതീ­വ പ്രാ­ധാ­ന്യ­മു­ളള ജൈവ വൈ­വി­ധ്യ കേ­ന്ദ്ര­ങ്ങ­ളാ­യി അ­റി­യ­പ്പെ­ടു­വ­ന്ന­ത്.

വെ­റ്റ് ലാന്റു­ക­ളൊ­ക്കെ വെ­യ്­സ്റ്റ് ലാന്റു­ക­ളാ­യി­ട്ടാ­യി­രു­ന്നു പ­ലരും ക­ണ്ടി­രു­ന്നത്. എ­ന്നാല്‍ സ­രോവ­രം, ക­ണ്ടല്‍ പാര്‍­ക്കാ­യ­തോ­ടെ അ­തി­ന്റെ ജൈ­വ­വൈ­വി­ധ്യ­ത്തെ ഒ­രു പ­രി­ധിവ­രെ സം­ര­ക്ഷി­ക്കാന്‍ ക­ഴി­ഞ്ഞി­ട്ടു­ണ്ട്. ഇ­ന്ന് ന­ഗ­ര ഹൃ­ദ­യ­ത്തി­ലെ സം­രക്ഷിത പ­ച്ച­തു­രു­ത്താ­ണ് സ­രോവ­രം ബയോ പാര്‍­ക്ക്. ഒരു കാലത്ത് നഗരം വീര്‍പ്പുമുട്ടിച്ച  കണ്ടല്‍കാടുകളിലെ  നീര്‍ക്കാക്കകളും പക്ഷികളും ചിത്രശലഭങ്ങളും ചെറുമീനുകളും ഭൂമിയുടെ അവകാശികളായി ഇവിടെ സുരക്ഷിതമായി  ജീവിക്കുന്നു.

Advertisement