ചില നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; ജയിലില്‍ ഭീഷണിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്
Kerala News
ചില നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു; ജയിലില്‍ ഭീഷണിയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th July 2021, 11:45 pm

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ചില നേതാക്കളുടെ പേര് പറയാന്‍ ജയിലില്‍ തനിക്ക് ഭീഷണിയെന്ന് കേസിലെ പ്രധാന പ്രതി സരിത്.

എന്‍.ഐ.എ. റിമാന്റ് പുതുക്കാന്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സരിതിന്റെ തുറന്നുപറച്ചില്‍.

ജയിലില്‍ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്. നിലവില് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ് സരിത്.

ബി.ജെ.പി. നേതാവ് വി. മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേര് പറയാനാണ് തനിക്ക് ഭീഷണിയെന്ന് സരിത് പറഞ്ഞു.

എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി പറയാന്‍ ആകില്ലെന്നും, കോടതി മുന്‍പാകെ നേരിട്ട് ഹാജരാകാന്‍ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ അടുത്ത ദിവസം സരിതിനെ നേരിട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

ശനിയാഴ്ച രാവിലെ 11മണിക്ക് എന്‍.ഐ.എ. കോടതിയില്‍ നേരിട്ട് ഹാജരാക്കാനാണ് ഉത്തരവ്. ജയിലില്‍ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Sarith, accused in gold smuggling case complaint he got threatening