വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയും ഗോവയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഗോവ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് മുംബൈ നേടിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയും ഗോവയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഗോവ മുംബൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 444 റണ്‍സാണ് മുംബൈ നേടിയത്.
ടീമിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയത് സൂപ്പര്‍ താരം സര്‍ഫറാസ് ഖാനാണ്. 75 പന്തില്‍ നിന്ന് 14 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 157 റണ്‍സ് നേടിയായിരുന്നു താരം ആറാടിയത്. 209.33 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.
TAKE A BOW, SARFARAZ KHAN. 🙇♂️
He smashed 157 runs from 75 balls including 9 fours and 14 sixes for Mumbai in this Vijay Hazare Trophy – What a Mad Knock from Sarfaraz Khan. pic.twitter.com/etQRXINX1k
— Tanuj (@ImTanujSingh) December 31, 2025
ഇതോടെ ഒരിക്കല്‍ കൂടി സര്‍ഫറാസ് ബി.സി.സി.ഐക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. ടെസ്റ്റ് ടീമിലുണ്ടായിരുന്നെങ്കിലും താരത്തെ ഫിറ്റ്‌നസിന്റെ പേരില്‍ പുറത്ത് നിര്‍ത്തിയ ടീം മാനേജ് മെന്റിന് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെയാണ് സര്‍ഫറാസ് മികവ് കാട്ടുന്നത്.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും സര്‍ഫറാസ് സെഞ്ച്വറി നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്നു.
ആഭ്യന്തര മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന സര്‍ഫറാസിന് ഇന്ത്യന്‍ ടീമിലേത്ത് വഴിയൊരുങ്ങുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.
അതേസമയം മത്സരത്തില്‍ സര്‍ഫറാസിന് പുറമെ മുഷീര്‍ ഖാന്‍ 60 റണ്‍സും ഹര്‍ദിക് താമോര്‍ 53 റണ്‍സും നേടിയിരുന്നു. ഗോവയ്ക്ക് വേണ്ടി ദര്‍ശന്‍ മിസല്‍ മൂന്ന് വിക്കറ്റും ലലിത് യാദവ്, വി. കൗശിക് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗോവ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സാണ് നേടിയത്.
Content Highlight: Sarfaraz Khan In Great Performance In Vijay Hazare Trophy