സെറീനാ വ്യല്യംസിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം
DSport
സെറീനാ വ്യല്യംസിന് ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2013, 9:20 pm

[]പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സെറീനാ വ്യല്യംസിന്. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരവും,നിലവിലെ ജേതാവുമായ മരിയാ ഷറപ്പോവയെ പരാജയപ്പെടുത്തിയാണ് സെറീന ജേതാവായത്.[]

സ്‌കോര്‍ 6-4, 6-4 ഇതോടെ രണ്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവും, പതിനാറാം ഗ്രന്‍സ്ലാം നേടുന്ന താരമായി സെറീന മാറി.

നേരത്തെ 15 തവണയാണ് സെറീനയും,ഷറപോവയും ഏറ്റുമുട്ടിയിട്ടുള്ളത്.

ഇതില്‍ 13 തവണയും വിജയം സെറീനക്കൊപ്പമായിരുന്നു.

ലോക അഞ്ചാം നമ്പര്‍ താരമായ സാറാ ഇറാനിയെ നോരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെറീന ഫൈനലില്‍ ഇടം പിടിച്ചത്. 6-0, 6-1 സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം.
ഫ്രഞ്ച് ഓപ്പണിലെ സെറീനയുടെ മികച്ച പ്രകടനമായിട്ടാണ് ഈ മത്സരത്തെ കണകാക്കുന്നത്.