'സര്‍ബത്തി'ലെ ദുല്‍ഖറിന്റെ പാട്ട് വൈറല്‍; ലിറിക്കല്‍ വീഡിയോ
Music
'സര്‍ബത്തി'ലെ ദുല്‍ഖറിന്റെ പാട്ട് വൈറല്‍; ലിറിക്കല്‍ വീഡിയോ
ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2019, 4:57 pm

ജയസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന ‘ഒരു സര്‍ബത്ത് കഥ ‘ എന്ന വെബ് സീരീസില്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടിയ ആന്തം സോങിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. അദ്വൈതിന്റെ വെബ് സീരീസില്‍ ദുല്‍ഖര്‍ പാടുന്നു എന്ന വിവരം നേരത്തെത്തന്നെ ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഗുഡ് ഡേ ‘എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അദ്വൈത് സിനിമയിലേക്ക് കടന്നത് . ചിത്രത്തില്‍ അഭിനയിച്ചതും സംവിധാനം ചെയ്തതും എഡിറ്റിംഗ് നിര്‍വ്വഹിച്ചതും അദ്വൈതായിരുന്നു. പത്താം വയസ്സിലായുന്നു അദ്വൈത് ഗുഡ് ഡേ ഒരുക്കിയത്. മികച്ച പ്രതികരണമായിരുന്നു ‘ഗുഡ് ഡേ ‘ക്ക് ലഭിച്ചത്.

‘കാര്യമില്ല നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പാട്ടാണ് ദുല്‍ഖര്‍ ‘ഒരു സര്‍ബത്ത് കഥ’യില്‍ പാടിയിട്ടുള്ളത്. ദുല്‍ഖര്‍ തന്റെ പ്രിയപ്പെട്ട അഭിനേതാവാണെന്ന് അദ്വൈത് നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനും പ്രവര്‍ത്തിക്കാനും താല്പര്യമുണ്ടെന്നും അദ്വൈത് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മകന്റെ പുതിയ തുടക്കത്തിന് ജയസൂര്യ ആശംസ അറിയിച്ചിരുന്നു. ആദിയും ദുല്‍ഖറും ഒന്നിച്ചുള്ള ഫോട്ടോയും ജയസൂര്യ പങ്കു വച്ചിരുന്നു. ദുല്‍ഖറിനോട് നന്ദിയും അറിയിച്ചിരുന്നു. നീ തകര്‍ത്തു പാടി എന്നാണ് ദുല്‍ഖറിന്റെ പാട്ടിനെക്കുറിച്ച് ജയസുര്യ പറഞ്ഞിരിക്കുന്നത്.
ജയസൂര്യയും സരിതയുമാണ് സീരീസ് നിര്‍മ്മിക്കുന്നത്. ഇതിനോടകം തന്നെ ഫേസ്ബുക്കില്‍ വൈറല്‍ ആയിരിക്കുകയാണ് ലിറിക്കല്‍ വീഡിയോ. ദുല്‍ഖറും വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്