ജാന്‍ എ മന്നിലെ സജി എന്ന കഥാപാത്രത്തിനൊപ്പം നടക്കുന്ന കണ്ണന്‍ എന്ന ഗുണ്ട വേഷമാണ് തനിക്കാരു ഐഡന്റിറ്റി തന്നതെന്ന് ശരത് സഭ. പലരും ഇപ്പോഴും തന്റെ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ശരത് പറഞ്ഞു.
ജാന്‍ എ മന്നിലെ സജി എന്ന കഥാപാത്രത്തിനൊപ്പം നടക്കുന്ന കണ്ണന്‍ എന്ന ഗുണ്ട വേഷമാണ് തനിക്കാരു ഐഡന്റിറ്റി തന്നതെന്ന് ശരത് സഭ. പലരും ഇപ്പോഴും തന്റെ ആ കഥാപാത്രത്തെ കുറിച്ച് സംസാരിക്കാറുണ്ടെന്നും ശരത് പറഞ്ഞു.
‘അതുപോലെ പൂക്കാലത്തിലെ പള്ളീലച്ചന്‍, കണ്ണൂര്‍ സ്‌ക്വാഡിലെ വിനോദ് എന്ന സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍, പ്രണയവിലാസത്തില്‍ തെയ്യം കലാകാരന്‍, കൊണ്ടലിലെ സ്‌ത്രൈണ സ്വഭാവമായുള്ള പണ്ടാരി, അങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങള്‍, എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിച്ചു.
ജാന്‍ എ മന്നിലെ പാലക്കാട് സ്ലാങ് പോലെ ജയ ജയ ജയ ജയഹേയില്‍ കൊല്ലം സ്ലാങ്, പ്രണയ വിലാസത്തില്‍ കണ്ണൂര്‍ സ്ലാങ്, കൊറോണ ധവാനില്‍ തൃശൂര്‍ സ്ലാങ് ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞു,’ശരത് പറയുന്നു.
ഈ ചെറിയ കാലയളവില്‍ ഇങ്ങനെ കിട്ടുക എന്നത് വലിയ സന്തോഷമുള്ള കാര്യമാണെന്നും ഒപ്പം ഒരു പാട് നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം സംവിധായകര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ലെജന്റായ മമ്മൂട്ടിക്കൊപ്പം കണ്ണൂര്‍ സ്‌ക്വാഡില്‍ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞുവെന്നും
പ്രൊമോഷന്‍ ഇന്റര്‍വ്യൂവിന്റെ ഭാഗമായി ഇരുന്നപ്പോള്‍ തന്റെ പെര്‍ഫോമന്‍സിനെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ശരത് കൂട്ടിച്ചേര്‍ത്തു.
‘ഒരു ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ മുന്നോട്ടുള്ള യാത്രയില്‍ അതെല്ലാം പ്രചോദനമാണ്. അതോടൊപ്പം മാത്യു, പെപ്പെ, ടൊവിനോ, ബേസില്‍, അര്‍ജുന്‍ അശോകന്‍, വിജയരാഘവന്‍ സാര്‍, കല്യാണി, ദിലീപേട്ടന്‍, ദര്‍ശന തുടങ്ങിയവര്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്തു,’ ശരത് പറയുന്നു. ലോക ചാപ്റ്റര്‍ വണ്ണിലെ സുന്ദര്‍ എന്ന കന്നഡ വില്ലന്റെ വേഷത്തിലും ശരത് കൈയ്യടികള്‍ നേടി.
Content highlight: Sarat Sabha talks about his films and the appreciation he received from Mammootty