എഡിറ്റര്‍
എഡിറ്റര്‍
അന്‍സിബ വിവാഹിതയായെന്ന് സോഷ്യല്‍മീഡിയില്‍ പ്രചരണം; സത്യാവസ്ഥ വെളിപ്പെടുത്തി താരം
എഡിറ്റര്‍
Saturday 16th September 2017 9:30pm

 

കോഴിക്കോട്: ചലച്ചിത്ര താരം അന്‍സിബ ഹസന്റെ വിവാഹം കഴിഞ്ഞെന്നു സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ചേര്‍ത്ത് വെച്ചാണ് ഫേസ്ബുക്കിലൂടെ വ്യാജപ്രചരണം നടക്കുന്നത്. ഹിന്ദു യുവാവിനെ താരം വിവാഹം ചെയ്‌തെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ വിശദീകരണവുമായി താരം തന്നെ രംഗത്തെത്തി.


Also Read: ആന്‍ട്രിക്സ്-ദേവാസ് കരാര്‍; ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍നായര്‍ക്ക് സമന്‍സ്


‘റൈറ്റ് തിങ്കേഴ്‌സ്’ എന്ന ഗ്രൂപ്പില്‍ ഷൈജു സുകുമാരന്‍ നാടാര്‍ എന്ന അക്കൗണ്ടില്‍ നിന്നു പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് അന്‍സിബ വിഷയത്തില്‍ പ്രതികരിച്ചത്. തന്റെ വിവാഹമിതുവരെ കഴിഞ്ഞിട്ടില്ലെന്നും ഷോര്‍ട് ഫിലിമിലെ ചിത്രം ഉപയോഗിച്ചത് നിങ്ങള്‍ക്കെങ്ങിനെയാണ് എന്റെ വിവാഹം കഴിഞ്ഞെന്ന പോസ്റ്റിടാന്‍ കഴിഞ്ഞതെന്നും താരം ചോദിച്ചു.

ഷോര്‍ട് ഫിലിമിലെ വിവാഹ ഫോട്ടോ ഉപയോഗിച്ച് ഹിന്ദു യുവാവുമായി താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ മലയാളം ന്യൂസെന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലും താരത്തിന്റെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത വന്നിരുന്നു.

Advertisement