എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് പ്രധാനവേഷത്തില്‍
എഡിറ്റര്‍
Monday 17th April 2017 11:18am

സന്തോഷ് പണ്ഡിറ്റ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു. രാജാധിരാജയ്ക്കുശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് വേഷമിടുന്നത്.

നൂറുകോടി ക്ലബില്‍ ഇടംനേടിയ പുലിമുരുകനുശേഷം ഉദയ്കൃഷ്ണ്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം മുഴുനീള വേഷത്തില്‍ സന്തോഷ് പണ്ഡിറ്റ് എത്തുന്നത്.

ഇതാദ്യമായാണ് സന്തോഷ് പണ്ഡിറ്റ് മറ്റൊരു സംവിധായകനു കീഴില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാണ് ആരംഭിച്ചത്.

കൃഷ്ണനും രാധയും, ടിന്റുമാര്‍ എന്ന കോടീശ്വരന്‍, നീലിമ നല്ല കുട്ടിയാണ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍മീഡിയകളിലൂടെയാണ് ശ്രദ്ധനേടിയത്.

സന്തോഷ് പണ്ഡിറ്റിനു പുറമേ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, സിജു ജോണ്‍, പാഷാണം ഷാജി, സുനില്‍ സുഗദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ക്യാപ്റ്റന്‍ രാജു തുടങ്ങി വന്‍താര നിരതന്നെയുണ്ട് ഈ ചിത്രത്തില്‍.

ക്യാമ്പസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളജ് പ്രഫസറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. സി.എച്ച് മുഹമ്മദാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement