ന്യൂസിലാന്‍ഡിനെതിരായ ടി-20 ലോകകപ്പ് ഫൈനലില്‍ 255 റണ്‍സിന്റെ ടോട്ടലുമായി ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇതോടെ ഒരു ഐതിഹാസിക നേട്ടം തന്റെ പേരിനൊപ്പം കുറിക്കാനും സഞ്ജുവിനായി. ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സഞ്ജു തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
തന്റെ ഫോമിന്റെ പാരമ്യത്തില്‍ വിരാട് കോഹ്ലി ബാറ്റ് വീശിയ 2014ലെയും 21016ലെയും റെക്കോഡുകള്‍ പഴങ്കഥയാക്കിയാണ് സഞ്ജു സ്‌കോര്‍ ചെയ്തത്.
അഞ്ച് ഇന്നിങ്‌സില്‍ നിന്നും 321 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 80.25 എന്ന മികച്ച ബാറ്റിങ് ശരാശറിയിലും 199.37 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്തത്. സെഞ്ച്വറിയോളം പോന്ന മൂന്ന് അര്‍ധ സെഞ്ച്വറികളള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ലോകകപ്പ്.
ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം
(താരം – ഇന്നിങ്‌സ് – സ്‌കോര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഇതിനൊപ്പം ഒരു ലോകകപ്പില്‍ ഏറ്റവുമധികം നോക്ക്ഔട്ട് റണ്‍സ് നേടുന്ന താരങ്ങളുടെ ലിസ്റ്റിലും സഞ്ജു വിരാട് കോഹ്‌ലിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടു. സെമിയിലും ഫൈനലിലുമായി സഞ്ജു 178 റണ്‍സാണ് അടിച്ചെടുത്തത്. 2014ല്‍ വിരാട് കോഹ്‌ലി 149 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2022ല്‍ 106 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് പട്ടികയിലെ മൂന്നാമന്‍.
മത്സരത്തില്‍ സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനും വെടിക്കെട്ടുമായി തിളങ്ങി. അഭിഷേക് 21 പന്തില്‍ 52 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സറും ആറ് ഫോറും അടക്കം 247.62 എന്ന സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇഷാന്‍ കിഷന്‍ 25 പന്തില്‍ 54 റണ്‍സുമായി കിവീസ് ബൗളര്‍ക്ക് മേല്‍ കാട്ടുതീയായി പടര്‍ന്നുകയറി. നാല് വീതം ഫോറും സിക്‌സറുമായി 216.00 പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.