കിങ്ങിനെയും ഹിറ്റ്മാനെയും ഒരുമിച്ച് വെട്ടി സഞ്ജു; ഇവന്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ!
Cricket
കിങ്ങിനെയും ഹിറ്റ്മാനെയും ഒരുമിച്ച് വെട്ടി സഞ്ജു; ഇവന്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ!
ശ്രീരാഗ് പാറക്കല്‍
Friday, 6th March 2026, 10:58 pm

2026 ടി-20 ലോകകപ്പില്‍ ഐതിഹാസിക വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 246 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി 42 പന്തില്‍ എട്ട് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 89 റണ്‍സ് നേടിയാണ് സഞ്ജു കൂടാരം കയറിയത്. 211.90 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. നിര്‍ണായക മത്സരത്തില്‍ ബാക് ടു ബാക് ഫിഫ്റ്റി നേടിയാണ് സഞ്ജു തന്റെ പവര്‍ ഒരിക്കല്‍ക്കൂടി കാണിച്ചത്. വില്‍ ജാക്സിന്റെ പന്തിലായിരുന്നു താരം മടങ്ങിയത്. എന്നിരുന്നാലും ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് സഞ്ജു കളം വിട്ടത്.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാക് ടു ബാക് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തം പേരിലാക്കിയത്. ഈ റെക്കോഡില്‍ സൂപ്പര്‍ താരങ്ങളായ ഹിറ്റ്മാന്‍ രോഹിത് ശര്‍മയെയും കിങ് വിരാട് കോഹ്‌ലിയെയും മറികടന്നാണ് സഞ്ജു ഒന്നാമനായത്.സഞ്ജു സാംസണ്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാക് ടു ബാക് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ് (സ്‌കോര്‍സ്)

സഞ്ജു സാംസണ്‍ – 186 (97*, 89)

വിരാട് കോഹ്‌ലി – 171 – (82*, 89)

വിരാട് കോഹ്‌ലി – 149 – (72*, 77)

രോഹിത് ശര്‍മ – 149 – (92, 57)

വിരാട് കോഹ്‌ലി – 144 – (82*, 62*)

ഇഷാന്‍ കിഷന്‍ – 138 – (61, 77)

അതേസമയം മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജേക്കബ് ബഥേലാണ്. 48 പന്തില്‍ നിന്ന് ഏഴ് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 105 റണ്‍സ് നേടി റണ്‍ ഔട്ട് ആകുകയായിരുന്നു ബഥേല്‍. 218.75 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തതത്.

ഇനി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് മാര്‍ച്ച് എട്ടിന് ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള ഫൈനല്‍ മത്സരമാണ്. ഇന്ത്യയ്ക്ക് കപ്പ് നിലനിര്‍ത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം തങ്ങളുടെ കന്നി ടി-20 കിരീടം ലക്ഷ്യം വെച്ചാണ് കിവീസ് കളത്തിലിറങ്ങുന്നത്.

Content Highlight: Sanju Samson Surpass Virat Kohli And Rohit Sharma In Great Record Achievement In T20 World Cup For India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ