സഞ്ജു സാംസണിന്റൈ വെടിക്കെട്ടിന്റെ കരുത്തില്‍ ഇന്ത്യ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം നാല് പന്ത് ശേഷിക്കവെ ഇന്ത്യ മറികടക്കുകയായിരുന്നു.
50 പന്ത് നേരിട്ട് നാല് സിക്‌സറും 12 ഫോറും അടക്കം 194.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്ര നേട്ടവും സഞ്ജു സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത് സ്‌കോര്‍ എന്ന നേട്ടമാണ് സഞ്ജു തന്റെ പേരിന് നേരെ കുറിച്ചത്.
2010ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 101 റണ്‍സ് നേടിയ സുരേഷ് റെയ്‌ന മാത്രമാണ് ഈ നേട്ടത്തില്‍ സഞ്ജുവിന് മുമ്പിലുള്ളത്.
ടി-20 ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍
- സുരേഷ് റെയ്‌ന – ദക്ഷിണാഫ്രിക്ക – 101 – 2010
- സഞ്ജു സാംസണ്‍ – വെസ്റ്റ് ഇന്‍ഡീസ് – 97* – 2026*
- രോഹിത് ശര്‍മ- ഓസ്‌ട്രേലിയ – 92 – 2024
- വിരാട് കോഹ്‌ലി- വെസ്റ്റ് ഇന്‍ഡീസ് – 89* – 2016
- സൂര്യകുമാര്‍ യാദവ് – യു.എസ്.എ – 84* – 2026
- വിരാട് കോഹ്‌ലി- ഓസ്‌ട്രേലിയ – 82* – 2016
- വിരാട് കോഹ്‌ലി- പാകിസ്ഥാന്‍ – 82* – 2022
- രോഹിത് ശര്‍മ – ഓസ്‌ട്രേലിയ – 79* – 2010
- വിരാട് കോഹ്‌ലി – പാകിസ്ഥാന്‍ – 78* – 2012
- വിരാട് കോഹ്‌ലി – ശ്രീലങ്ക – 77 – 2014
- ഇഷാന്‍ കിഷന്‍ – ദക്ഷിണാഫ്രിക്ക – 77 – 2026
- വിരാട് കോഹ്‌ലി – ദക്ഷിണാഫ്രിക്ക – 76 – 2024
- ഗൗതം ഗംഭീര്‍ – പാകിസ്ഥാന്‍ – 75 – 2007
- രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 74 – 2021
- വിരാട് കോഹ്‌ലി – ദക്ഷിണാഫ്രിക്ക – 72* – 2014
- യുവരാജ് സിങ് – ഓസ്‌ട്രേലിയ – 70 – 2007
അതേസമയം, സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേിരടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Sanju Samson scores second-highest score by an Indian in T20 World Cup
