വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി തിളക്കവുമായി സഞ്ജു സാംസണ്‍. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ മറുപടി ബാറ്റിങ്ങിലാണ് താരത്തിന്റെ വെടിക്കെട്ട്. മത്സരത്തില്‍ 95 പന്തില്‍ 101 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
വിജയ് ഹസാരെയില്‍ ജാര്‍ഖണ്ഡിനെതിരെ സെഞ്ച്വറി തിളക്കവുമായി സഞ്ജു സാംസണ്‍. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന്റെ മറുപടി ബാറ്റിങ്ങിലാണ് താരത്തിന്റെ വെടിക്കെട്ട്. മത്സരത്തില്‍ 95 പന്തില്‍ 101 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ്. 106. 32 സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ജാര്‍ഖണ്ഡിനെതിരെ ഓപ്പണറായി എത്തിയാണ് സഞ്ജു മിന്നും പ്രകടനം നടത്തിയത്.

Photo: Team Samson/x.com
സെഞ്ച്വറിക്ക് പുറമെ സഞ്ജു രോഹന്‍ കുന്നുമ്മലുമായി ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് 212 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഏറെ നാളുകള്‍ക്ക് ശേഷം ഏകദിനത്തിലേക്ക് തിരിച്ചെത്തിയാണ് താരത്തിന്റെ വെടിക്കെട്ട്.
2023 ഡിസംബറിലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് സഞ്ജു സാംസണ്‍ അവസാനമായി 50 ഓവര്‍ മത്സരം കളിച്ചത്. നിര്‍ണായകമായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ശേഷവും ഇന്ത്യയ്ക്ക് വേണ്ടിയോ കേരളത്തിന് വേണ്ടിയോ സഞ്ജു 50 ഓവര്‍ മത്സരം കളിച്ചിട്ടില്ല.
നിലവില്‍ കേരളം രണ്ട് വിക്കറ്റിന് 256 റണ്‍സ് എടുത്തിട്ടുണ്ട്. 32 പന്തില്‍ 23 റണ്‍സ് നേടിയ ബാബ അപരാജിതും പത്ത് പന്തില്‍ അഞ്ച് റണ്‍സ് നേടിയ വിഷ്ണു വിനോദുമാണ് ക്രീസിലുള്ളത്.
Rohan S Kunnummal 100 runs in 59 balls (7×4, 9×6) Kerala 159/0 #JHAvKER #VijayHazare #Elite Scorecard:https://t.co/62Q3zJeKVN
— BCCI Domestic (@BCCIdomestic) January 3, 2026
സഞ്ജുവിന് പുറമെ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. താരവും സെഞ്ച്വറി നേടിയാണ് പുറത്തായത്. 78 പന്തില്‍ 124 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴ് വിക്കറ്റിന് 311 റണ്‍സെടുത്തിരുന്നു. ടീമിനായി കുമാര്‍ കുശാഗ്രയും അങ്കുല്‍ റോയും മികച്ച പ്രകടനം നടത്തിയത്. കുശാഗ്ര 137 പന്തില്‍ 143 റണ്‍സും അങ്കുല്‍ 72 പന്തില്‍ 72 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനടക്കം ബാക്കി താരങ്ങള്‍ നിരാശപ്പെടുത്തി.
End Innings: Jharkhand – 311/7 in 50.0 overs (Rajan Deep 9 off 5, Kumar Kushagra 143 off 137) #JHAvKER #VijayHazare #Elite
— BCCI Domestic (@BCCIdomestic) January 3, 2026
കേരളത്തിനായി എം.ഡി നിധീഷ് നാല് വിക്കറ്റ് വീഴ്ത്തി. ഒപ്പം ബാബ അപരാജിത് രണ്ട് വിക്കറ്റും ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Content Highlight: Sanju Samson score century in Vijay Hazare Trophy against Jharkhand