സൗത്ത് ആഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും മത്സരം അഹമ്മദാബാദില്‍ നടക്കുകയാണ്. മത്സരത്തിന്റെ പ്ലെയിങ് ഇലവനില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇടം ലഭിച്ചിരിക്കുകയാണ്. ഓപ്പണിങ് പൊസിഷനില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പകരമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാല്‍ ഈ അവസരം സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്.
മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ സഞ്ജുവിന് ഭാവിയില്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ. അതില്‍ പ്രധാനപ്പെട്ടത് വരാനിരിക്കുന്ന ടി-20 ലോകകപ്പാണ്. ലോകകപ്പിനുള്ള സ്‌ക്വാഡ് നാളെ (ഡിസംബര്‍ 20) വരാനിരിക്കുമ്പോള്‍ സഞ്ജുവിന് സ്‌ക്വാഡില്‍ ഇടം നേടണമെങ്കില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടി വരും. ഇതോടെ ഇന്ന് സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ജീവന്‍ മരണ പോരാട്ടം തന്നെയാണ്.
A look at #TeamIndia‘s Playing XI for the 5⃣th T20I 🙌
അതേസമയം മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലുള്ളത് ഇന്ത്യയാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ സമനില പിടിക്കാന്‍ പ്രോട്ടിയാസിന് വിജയം അനിവാര്യമാണ്.