ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടം ചെപ്പോക്കില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് സ്വന്തമാക്കിയത്.
സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെ മികവിലാണ് ചെന്നൈ സ്‌കോര്‍ ഉയര്‍ത്തിയത്. ആദ്യ മൂന്ന് മത്സരത്തിലെ പരാജയത്തിന് ശേഷമാണ് സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവ്. സീസണിലെ ആദ്യ സെഞ്ച്വറി കൂടിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
To the second half! 💪🦁#WhistlePodu #CSKvDC pic.twitter.com/8b2U6RwaaZ
— Chennai Super Kings (@ChennaiIPL) April 11, 2026
56 പന്തില്‍ നാല് സിക്‌സും 15 ഫോറും ഉള്‍പ്പടെ 115* റണ്‍സ് നേടി പുറത്താകാതെയാണ് സഞ്ജുവിന്റെ പ്രകടനം. നേരിട്ട 52ാം പന്തിലായിരുന്നു സഞ്ജു ഐ.പി.എല്‍ കരിയറിലെ നാലാം സെഞ്ച്വറി സ്വന്തമാക്കിയത്. 205.36 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഇതോടെ ഒരു ചരിത്ര നേട്ടമാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറാകാനാണ് സഞ്ജുവിന് സാധിച്ചത്. ചെന്നൈയുടെ സൂപ്പര്‍ താരമായ സാക്ഷാല്‍ എം.എസ്. ധോണിക്ക് പോലും ടീമിന് വേണ്ടി സെഞ്ച്വറി നേടാന്‍ സാധിച്ചില്ലായിരുന്നു.
This Duo! 🦁🔥🦁#WhistlePodu #CSKvDC pic.twitter.com/htGALnhkel
— Chennai Super Kings (@ChennaiIPL) April 11, 2026
സഞ്ജുവിനൊപ്പം യുവ താരം ആയുഷ് മാഹ്‌ത്രെ 36 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്, റിട്ടയേഡ് ഔട്ട് ആകുകയായിരുന്നു താരം. ശിവം ദുബെ 10 പന്തില്‍ 20 റണ്‍സും നേടി അവസാന ഘട്ടത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. 15 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്തായത്. അക്‌സര്‍ പട്ടേലിനാണ് വിക്കറ്റ്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, ഗുര്‍ജപ്നീത് സിങ്
ഇംപാക്റ്റ് സബ്: മാറ്റ് ഷോര്‍ട്ട്, അകേല്‍ ഹുസൈന്‍, കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി
ദല്‍ഹി ക്യാപിറ്റല്‍സ് പ്ലെയിങ് ഇലവന്‍
കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), പാത്തു നിസങ്ക, സമീര്‍ റിസ്‌വി, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, ആഖിബ് നബി, ലുങ്കി എന്‍ഗിഡി, കുല്‍ദീപ് യാദവ്, ടി. നടരാജന്‍, മുകേഷ് കുമാര്‍
ഇംപാക്ട് സബ്: വിപ്രജ് നിഗം, അശുതോഷ് ശര്‍മ, കരുണ് നായര്‍, ദുഷ്മന്ത ചമീര, നിതീഷ് റാണ
Content Highlight: Sanju Samson Is The First Wicket Keeper To Score A Century In Chennai Super Kings
