ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.
നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.
𝗧𝗵𝗲 𝘁𝗶𝘁𝗹𝗲 𝗱𝗲𝗳𝗲𝗻𝗰𝗲 𝗰𝗼𝗻𝘁𝗶𝗻𝘂𝗲𝘀 🇮🇳#TeamIndia are semi-finals bound in the #T20WorldCup 👏
Updates ▶️ https://t.co/ur4pr8Bi3K#MenInBlue | #INDvWI pic.twitter.com/45sjJydel9
— BCCI (@BCCI) March 1, 2026
സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97* റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 50+ റണ്‍സ് നേടുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള താരമാകാനാണ് സഞ്ജു സാംസണിന് സാധിച്ചത്. ഈ റെക്കോഡ് നേട്ടത്തില്‍ പാകിസ്ഥാന് താരം അഹമദ് ഷെഹസാദിനൊപ്പമെത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്.
BIG occasion 🤝 BIG knock
Sanju Samson is adjudged the Player of the Match at the Eden Gardens ✨
Scorecard ▶️ https://t.co/ur4pr8Bi3K#TeamIndia | #T20WorldCup | #MenInBlue | #INDvWI | @IamSanjuSamson pic.twitter.com/tmKNBWbFNA
— BCCI (@BCCI) March 1, 2026
അന്താരാഷ്ട്ര ടി-20യില്‍ 50+ റണ്‍സ് നേടുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള താരം, ടീം, (50+ എണ്ണം)
സഞ്ജു സാംസണ് – ഇന്ത്യ – 100% (7)
അഹമദ് ഷെഹസാദ് – പാകിസ്ഥാന് – 100% (8)
മുഹമ്മദ് ഷെഹസാദ് – പാകിസ്ഥാന് – 92% (13)
അഭിഷേക് ശര്‍മ – ഇന്ത്യ – 91% (11)
ഇഷാന് കിഷന് – ഇന്ത്യ – 90% (10)
അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സാണ് വേദി.
Content Highlight: Sanju Samson In Great Record Achievement In T20I
