ഏഴ് മത്സരങ്ങള്‍, 100 ശതമാനം വിജയം; സഞ്ജുവെന്ന ഇന്ത്യയുടെ വിജയമന്ത്രം
Cricket
ഏഴ് മത്സരങ്ങള്‍, 100 ശതമാനം വിജയം; സഞ്ജുവെന്ന ഇന്ത്യയുടെ വിജയമന്ത്രം
ഫസീഹ പി.സി.
Tuesday, 3rd March 2026, 11:16 pm

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയെ സെമി ഫൈനലിലേക്ക് എത്തിച്ചത് സഞ്ജു സാംസണിന്റെ കരുത്തുറ്റ പ്രകടനമാണ്. ഒരറ്റത്ത് വിക്കറ്റ് വീഴുമ്പോഴും മനസാന്നിധ്യത്തോടെ കളിച്ച താരം അവസാന ഓവര്‍ വരെ പിടിച്ച് നിന്നാണ് ടീമിന് വിജയം സമ്മാനിച്ചത്.

മത്സരത്തില്‍ സഞ്ജു 50 പന്തില്‍ പുറത്താവാതെ 97 റണ്‍സെടുത്താണ് തിരികെ കയറിയത്. താരത്തിന്റെ ഇന്നിങ്‌സില്‍ പിറന്നത് നാല് സിക്‌സുകളും 12 ഫോറുകളുമാണ്. ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ജീവവായു നല്‍കിയ താരത്തിന്റെ ഇന്നിങ്സ് ചരിത്രം സൃഷ്ടിച്ചാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

സഞ്ജു സാംസണ്‍. Photo: BCCi/x.com

ഈ വിജയത്തിനൊപ്പം സഞ്ജു ഒരു സൂപ്പര്‍ നേട്ടത്തിലും തന്റെ പേര് എഴുതി വെച്ചിരുന്നു. ടി – 20യില്‍ 50+ റണ്‍സ് നേടിയപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള താരങ്ങളിലാണ് മലയാളി ബാറ്റര്‍ ഒന്നാമതെത്തിയത്. താരം 50 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത മത്സരങ്ങളില്‍ 100 ശതമാനമാണ് വിജയം.

ഏഴ് മത്സരങ്ങളിലാണ് സഞ്ജു ഇന്ത്യന്‍ കുപ്പായത്തില്‍ 50+ സ്‌കോര്‍ നേടിയിട്ടുള്ളത്. അതിലെല്ലാം താരം വിജയം സ്വന്തമാക്കിയിട്ടുണ്ട്. അതായത് 31കാരന് അര്‍ധ സെഞ്ച്വറി നേടിയ താരം ഒരു മത്സരത്തില്‍ പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല.

ടി – 20യില്‍ 50+ റണ്‍സ് നേടിയപ്പോള്‍ ഏറ്റവും ഉയര്‍ന്ന വിജയ ശതമാനമുള്ള താരങ്ങള്‍

(താരം – ടീം – മത്സരങ്ങള്‍ – വിജയശതമാനം എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – ഇന്ത്യ – 7 – 100

അഹമ്മദ് ഷെഹ്സാദ് – പാകിസ്ഥാന്‍ – 8 – 100

മുഹമ്മദ് ഷെഹ്സാദ് – അഫ്ഗാനിസ്ഥാന്‍ – 13 – 92

അഭിഷേക് ശര്‍മ – ഇന്ത്യ – 11 – 91

ഇഷാന്‍ കിഷന്‍ – ഇന്ത്യ – 10 – 90

രോഹിത് ശര്‍മ – ഇന്ത്യ – 37 – 89

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 9 – 89

ഷോയിബ് മാലിക് – പാകിസ്ഥാന്‍ – 9 – 89

ഇന്ത്യൻ ടീം. Photo: BCCI/x.com

അതേസമയം, ഇന്ത്യയും സഞ്ജുവും ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലിലാണ് ഒരുങ്ങുകയാണ്. മാര്‍ച്ച് അഞ്ചിനാണ് ഈ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മുംബൈ വാംഖഡെ സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

Content Highlight: Sanju Samson have 100% win percentage while scoring 50+ in T20Is

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി