ലോകകപ്പിന് മുന്നോടിയായി ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ഓപ്പണിങ് പൊസിഷനില്‍ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത്. ടീമില്‍ തിലക് വര്‍മയും തിരിച്ചെത്തിയിട്ടുണ്ട്.
മലയാളി താരം സഞ്ജുവിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാണ് ഇന്ത്യയുടെ പ്ലെയിങ് ലൈന്‍ അപ്. ഏറെ കാലത്തിന് ശേഷം ടീമിലെത്തിയ ഇഷാന്‍ കിഷന്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ മിന്നും പ്രകടനം നടത്തിയാണ് ഓപ്പണിങ് പൊസിഷന്‍ സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് പൊസിഷന്‍ തിരികെ എത്താന്‍ സഞ്ജുവിന് സാധിച്ചെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചില്ല. കിവീസിനെതിരെ അഞ്ച് മത്സരങ്ങളില്‍ നിന്ന് സഞ്ജു 46 റണ്‍സാണ് എടുത്തത്. ഇതോടെ സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവനിലെ സ്ഥാനവും തുലാസിലാണ്.
അതേസമയം കിവീസിനെതിരായ പരമ്പയിലെ നാല് ഇന്നിങ്സുകളില്‍ നിന്ന് 53.75 ശരാശരിയിലും 231+ സ്‌ട്രൈക്ക് റേറ്റിലും 215 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയായിരുന്നു കിഷന്റെ പ്രകടനം.