ഇന്ത്യയും അയര്‍ലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. രണ്ട് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് (ജൂണ്‍ 26ന്) ആരംഭിക്കുന്നത്. രണ്ടാം മത്സരം ജൂണ്‍ 28നും അരങ്ങേറും.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യത്തെ ടി-20 പരമ്പരയാണിത്. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായാണ് അയ്യര്‍ ഇന്ത്യന്‍ നായകനായി സ്ഥാനമേറ്റത്. തിലക് വര്‍മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ 15കാരനായ വൈഭവ് സൂര്യവംശിയും ഇടം നേടിയിട്ടുണ്ട്. പ്ലെയിങ് ഇലവനില്‍ ഇടം നേടാന്‍ സാധിച്ചാല്‍ താരം മിന്നും പ്രകടനം നടത്തുമെന്നാണ് ഏവരും വിശ്വസിക്കുന്നത്.
എന്നാല്‍ വരാനിരിക്കുന്ന മത്സരത്തില്‍ ആരാധകരുടെ ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ്. ഒരു തകര്‍പ്പന്‍ നേട്ടത്തില്‍ ഇരുവര്‍ക്കും മുന്നേറാനുള്ള അവസരമാണ് അതിന് കാരണം.
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മുന്നേറാനാണ് ഇരുവര്‍ക്കുമുള്ള അവസരം. പ്ലെയിങ് ഇലവനില്‍ ഓപ്പണര്‍മാരായി സഞ്ജുവും അഭിഷേകും തന്നെ എത്തുമെങ്കില്‍ റെക്കോഡ് നേട്ടത്തില്‍ കുതിക്കാന്‍ വമ്പന്‍ റെയ്‌സ് തന്നെ നടക്കും.
ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടിക
രോഹിത് ശര്‍മ – 4231
വിരാട് കോഹ്‌ലി – 4188
സൂര്യകുമാര്‍ യാദവ് – 3272
ഹര്‍ദിക് പാണ്ഡ്യ – 2288
കെ.എല്‍. രാഹുല്‍ – 2265
ശിഖര്‍ ധവാന്‍ – 1759
എം.എസ്. ധോണി – 1617
സുരേഷ് റെയ്‌ന – 1605
അഭിഷേക് ശര്‍മ – 1438
സഞ്ജു സാംസണ്‍ – 1390
അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍
അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ടി-20 ഇന്ത്യന്‍ സ്‌ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് സൂര്യവംശി, രവി ബിഷ്ണോയി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്, പ്രസിദ്ധ് കൃഷ്ണ
Content Highlight: Sanju Samson And Abhishek Sharma In the race to break A record
