അണ്ടര്‍ 19 ലോകകപ്പ് സിംബാബ്‌വെയിലും നമീബിയയിലുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഉദ്ഘാടന ദിവസമായ ജനുവരി 15ന് തന്നെ ഇന്ത്യന്‍ കൗമാരപട ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നു. യു.എസ്.എയായിരുന്നു ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.
ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ പ്രയാണം ആരംഭിച്ചിരിക്കുന്നത്. മഴ രസം കൊല്ലിയായ മത്സരത്തില്‍ ഡി.എല്‍.എസ് മെത്തേഡിലൂടെ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
ബുലവായോ യിലെ ക്വീന്‍സ് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യു.എസ്.എ 107 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. മഴ തടസപ്പെടുത്തിയതോടെ വിജയലക്ഷ്യം 96 ആക്കി കുറച്ചു. അത് നാല് വിക്കറ്റിന് മറികടന്നാണ് ടീമിന്റെ വിജയം.
വൈഭവിന് പുറമെ, ഇന്ത്യന്‍ സംഘത്തില്‍ മിന്നും ബാറ്റിങ്ങുമായി ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ കെല്‍പ്പുള്ള താരങ്ങളുണ്ട്. ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെ, ഏഷ്യാ കപ്പില്‍ ഇരട്ട സെഞ്ച്വറി നേടിയ അഭിഗ്യാന്‍ കുണ്ഡു ഈ ലിസ്റ്റിലെ താരങ്ങളാണ്. ഇവര്‍ക്കൊപ്പം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മികച്ച ബാറ്റിങ്ങുമായി കാലം നിറഞ്ഞ് കളിച്ച ഹൈദരാബാദി മലയാളി ആരോണ്‍ ജോര്‍ജുമുണ്ട്.
ഇന്ത്യന്‍ സംഘത്തില്‍ ഒരുപിടി വെടിക്കെട്ട് വീരന്മാരുള്ളതിനാല്‍ തന്നെ ആരാവും ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സീനിയര്‍ താരങ്ങളില്‍ പലരും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ ലിസ്റ്റില്‍ തങ്ങളുടെ പേര് ചേര്‍ത്ത് വെച്ചിട്ടുണ്ട്. ശിഖര്‍ ധവാന്‍ മുതല്‍ നമ്മുടെ സഞ്ജു സാംസണ്‍ വരെ ഈ ലിസ്റ്റുണ്ട്.
Photo: BCCI/x.com
ഇവര്‍ക്കൊപ്പം മുഹമ്മദ് കൈഫ്, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, സര്‍ഫറാസ് ഖാന്‍, ശുഭ്മന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവരുടെ പേരുകളും കാണാം. 2004ല്‍ ധവാന്‍ എടുത്ത 505 റണ്‍സാണ് ഇപ്പോഴും ഇന്ത്യക്കാരുടെ അണ്ടര്‍ 19 ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍.
നമ്മുടെ സഞ്ജുവാക്കട്ടെ 2014ലാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. സഞ്ജു സാംസണ്‍ വര്‍ഷം താരം 267 റണ്‍സാണ് ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്തത്. ഈ വര്‍ഷം വൈഭവാണോ അതോ മലയാളിയായ ആരോണാണോ തന്റെ പേര് ചേര്‍ത്ത് വെക്കുക എന്ന് കാത്തിരുന്നത് കണ്ടേണ്ടി വരും.
Content Highlight: Sanju Samson in 2014, Shubhman Gill in 2018; who will be Indian top scorer in this U19 World Cup, Vaibhav Suryavanshi or Ayush Mahtre ?