മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ക്രിക്കറ്റ് കമന്റേറ്ററും മുന്‍ ഇന്ത്യന്‍ താരവുമായ സഞ്ജയ് മഞ്ജരേക്കര്‍. ബുംറ കളിയെ നന്നായി അവലോകനം ചെയ്യുന്നില്ലെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. മാത്രമല്ല ടെസ്റ്റ് ക്യാപ്റ്റനായ ബുംറയെ ചെറിയ കാലയളവില്‍ ക്യാപ്റ്റനാക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
‘ജസ്പ്രീത് ബുംറയെ ക്യാപ്റ്റനായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അദ്ദേഹം കളിയെ നന്നായി അവലോകനം ചെയ്യുന്നില്ലെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ബാറ്റര്‍മാരെ മനസിലാക്കേണ്ടതുണ്ട്, സാഹചര്യങ്ങളും പിച്ചുകളും അദ്ദേഹം വിലയിരുത്തണം. അവര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പുറമെ മറ്റ് ഓപ്ഷനുകളും നോക്കേണ്ടിവരുമെന്ന് ഞാന്‍ കരുതുന്നു.
സഞ്ജയ് മഞ്ജരേക്കര്‍- Photo: Sportskeeda
ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ബുംറയ്ക്ക് ഒരു ഹ്രസ്വകാല അവസരം നല്‍കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അത് അദ്ദേഹത്തിന് ഒരു ഭാരമല്ല, കാരണം അദ്ദേഹം ഫിറ്റ്‌നസോടെ എല്ലാ ടെസ്റ്റ് മത്സരങ്ങള്‍ക്കും തയ്യാറായി ഇരിക്കേണ്ടതുണ്ട്. മുംബൈ ഇന്ത്യന്‍സ് ബുംറയെ വരും കാലങ്ങളിലും ക്യാപ്റ്റനായി പരിഗണിക്കുമെന്നാണ് എനിക്ക് തോന്നുന്നത്,’ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സിനെതിരെ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയായിരുന്നു ക്യാപ്റ്റനായത്. സീസണില്‍ മുംബൈയുടെ മൂന്നാമത്തെ ക്യാപ്റ്റനാണ് ബുംറ. മാത്രമല്ല മുംബൈയുടെ ചരിത്രത്തില്‍ 10ാമത്തെ ക്യാപ്റ്റനായിട്ടായിരുന്നു ബുംറയുടെ അരങ്ങേറ്റം.
അതേസമയം ബൗളര്‍ എന്ന നിലയില്‍ ബുംറ സീസണില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.ജസ്പ്രീത് ബുംറ
എന്നിരുന്നാലും ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ തന്നെ വിജയം നേടാന്‍ ബുംറയ്ക്ക് സാധിച്ചിരുന്നു. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.
Content Highlight: Sanjay Manjarekkar Talking About Jasprit Bumrah