കയ്യില്‍ പൈസ ഉള്ളതുകൊണ്ടാണ് ചിലര്‍ കൂടെ നില്‍ക്കുന്നത്, അല്ലെങ്കില്‍ ഈ കൂട്ടുകാരൊക്കെ കാണുമോ: സാനിയ ഇയ്യപ്പന്‍
Film News
കയ്യില്‍ പൈസ ഉള്ളതുകൊണ്ടാണ് ചിലര്‍ കൂടെ നില്‍ക്കുന്നത്, അല്ലെങ്കില്‍ ഈ കൂട്ടുകാരൊക്കെ കാണുമോ: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th March 2023, 7:45 am

ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ ഇന്ന് കാണുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുമോ എന്ന് സംശയമാണെന്ന് സാനിയ ഇയ്യപ്പന്‍. കയ്യില്‍ പൈസ ഉള്ളത് കൊണ്ടാണ് ചിലര്‍ ഒപ്പം നില്‍ക്കുന്നതെന്ന് തോന്നാറുണ്ടെന്നും എന്നാല്‍ സത്യസന്ധമായി കാര്യങ്ങള്‍ തുറന്ന് പറയുന്ന സുഹൃത്തുക്കളും തനിക്ക് ഉണ്ടെന്നും ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സാനിയ പറഞ്ഞു.

‘ചില സമയത്ത് ഞാന്‍ ആലോചിക്കാറുണ്ട്, ഞാനൊരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍, വെറുതെ സ്‌കൂളില്‍ പോയി പഠിച്ചിറങ്ങി സാധാരണ ഗതിയില്‍ ജീവിക്കുകയായിരുന്നെങ്കില്‍ ഇന്ന് കാണുന്ന പലരും ഉണ്ടാവുമോ? എനിക്ക് അറിയില്ല. ഞാന്‍ ഒരിക്കലും അവരെ ജഡ്ജ് ചെയ്ത് പറയുകയല്ല. പക്ഷേ ചില സമയത്ത് ആ ഒരു വൈബാണ് കിട്ടുന്നത്. എന്റെ കയ്യില്‍ പൈസ ഉള്ളത് കൊണ്ടാണ് അവര്‍ കൂടെ ഉള്ളത് എന്ന് തോന്നും.

എനിക്ക് കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. നീ ചെയ്യുന്നതെല്ലാം ശരിയാണെന്നാണ് അവര്‍ പറയുന്നത്. പക്ഷേ ഉള്ളില്‍ എനിക്കറിയാം, ഞാന്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ശരിയല്ലെന്ന്. പക്ഷേ ചില സുഹൃത്തുക്കള്‍ എന്റെ മുഖത്ത് നോക്കി പറയും നല്ല വൃത്തികേടാണ് ചെയ്യുന്നത്, അല്ലെങ്കില്‍ നല്ല മോശമായാണ് കാര്യങ്ങളെ ഹാന്‍ഡില്‍ ചെയ്യുന്നത് എന്ന്. അങ്ങനെ പറയുന്ന സുഹൃത്തുക്കളാണ് ശരിക്കും നല്ലത്.

എന്റെ സുഹൃത്തുക്കളില്‍ ഏറ്റവും മെയ്ന്‍ അമ്മയാണ്. അമ്മയോട് എല്ലാ ദിവസവും എല്ലാ കാര്യവും അപ്ഡേറ്റ് ചെയ്യുന്ന ആളല്ല ഞാന്‍. പക്ഷേ ഒന്നും പറ്റാതെ പൊട്ടിത്തെറിക്കും എന്നൊരു പോയിന്റില്‍ പതുക്കെ അമ്മയുടെ അടുത്ത് പോവും. അമ്മ കൃത്യമായ ഉപദേശത്തോടെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി തരും.

മോളെ ഇങ്ങനെ വിട്ടോ എന്നൊക്കെ കസിന്‍സ് തന്നെ പറയാറുണ്ട്. ആക്ടിങ് കൊണ്ട് എവിടെ എത്താനാണെന്ന് ചോദിക്കും. നിങ്ങളുടെ മക്കള്‍ ഡോക്ടേഴ്സും എഞ്ചിനിയേഴ്സും ആകുമ്പോഴേക്കും അവര്‍ക്കൊക്കെ ഒന്ന് സമാധാനിക്കാന്‍ സിനിമയല്ലേ കാണുന്നത്, അപ്പോള്‍ എന്റെ മോള്‍ അവിടെ ഉണ്ടാവട്ടെ എന്നാണ് അമ്മ പറഞ്ഞത്,’ സാനിയ പറഞ്ഞു.

Content Highlight: saniya iyyappan talks about friends